Wednesday 20th of September 2017

ദക്ഷിണേന്ത്യന്‍ ജൂനിയര്‍ കായികകിരീടം കേരളത്തിന്

Category: Sports
Published: Wednesday, 20 September 2017
തിരുവനന്തപുരം: ദക്ഷിണേന്ത്യന്‍ ജൂനിയര്‍ കായികകിരീടം വീണ്ടും കേരളത്തിന്. തുടര്‍ച്ചയായ മൂന്നാംവട്ടമാണ് കേരളം ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കുന്നത്. തമിഴ്‌നാട് ഇക്കുറിയും കേരളത്തിനു പിറകില്‍ രണ്ടാമതായി. കര്‍ണാടകമാണ് മൂന്നാമത്.
ആദ്യദിനം അവസാനിക്കുമ്പോള്‍ കേരളവും തമിഴ്‌നാടും തമ്മില്‍ ഒരു പോയിന്റ് മാത്രമായിരുന്നു വ്യത്യാസം. രണ്ടാംദിനത്തിന്റെ തുടക്കത്തില്‍തന്നെ കേരളം കുതിച്ചു. തമിഴ്‌നാടിനെ ഏറെ പിറകിലാക്കി. 61 സ്വര്‍ണം 41 വെള്ളി, 33 വെങ്കലം എന്നിവയോടെ 913 പോയിന്റ് കേരളം സ്വന്തമാക്കി. 34 സ്വര്‍ണവും 39 വെള്ളിയും 40 വെങ്കലവും ഉള്‍പ്പെടെ 748 പോയിന്റാണ് തമിഴ്‌നാട് നേടിയത്. 20 സ്വര്‍ണവും 34 വെള്ളിയും 27 വെള്ളിയും ഉള്‍പ്പെടെ 566 പോയിന്റോടെ കര്‍ണാടകം മൂന്നാംസ്ഥാനത്തെത്തി. ലക്ഷദ്വീപിനും പുതുച്ചേരിക്കും സ്വര്‍ണം നേടാനായില്ല.