Sunday 21st of July 2019

റോഡ് സുരക്ഷ എല്ലാവരുടെയും ഉത്തരവാദിത്തം: കലക്ടര്‍

Category: Editorial
Published: Friday, 08 February 2019
മലപ്പുറം : റോഡ് ഗതാഗതം സുരക്ഷിതമാക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും അതിനായി കൈകോര്‍ക്കണമെന്നും ജില്ലാ കലക്ടര്‍ അമിത് മീണ പറഞ്ഞു. ജില്ലയിലെ സ്ഥിരം അപകടമേഖലയായ വളാഞ്ചേരി വട്ടപ്പാറയില്‍ സ്ഥാപിച്ച പൊലീസ് എയ്ഡ് പോസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യാത്രക്കാരുടെ സുരക്ഷ തങ്ങളുടെ കയ്യിലാണെന്ന ബോധം ഡ്രൈവര്‍മാര്‍ക്ക് ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. വട്ടപ്പാറയില്‍ റോഡ് സുരക്ഷയ്ക്ക് സ്ഥിരം സംവിധാനം തയ്യാറാക്കുമെന്നും ഇതിന്റെ ഭാഗമായി രണ്ടു പൊലീസുകാരെ എല്ലാ ദിവസങ്ങളിലും 24 മണിക്കൂറും എയ്ഡ് പോസ്റ്റില്‍ നിയമിക്കുമെന്നും മുഖ്യാതിഥിയായി സംസാരിച്ച ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാര്‍ പറഞ്ഞു. റോഡ് സുരക്ഷാ ലഘുലേഖയുടെ വിതരണോദ്ഘാടനവും റോഡ് ആക്‌സിഡന്റ് ഫോറം (റാഫ്) വളണ്ടിയര്‍മാര്‍ക്കുള്ള ജാക്കറ്റ് വിതരണവും അദ്ദേഹം നിര്‍വഹിച്ചു.
      ജില്ലാ റോഡ് സുരക്ഷാ കൗണ്‍സിലിന്റെ തീരുമാനപ്രകാരം റാഫ് ആണ് എയ്ഡ് പോസ്റ്റ് നിര്‍മിച്ചത്. സന്നദ്ധ സംഘടനകളുടെയും പോലീസ്, മോേട്ടാര്‍വാഹന വകുപ്പിന്റെയും നേതൃത്വത്തിലാവും എയ്ഡ് പോസ്റ്റ് പ്രവര്‍ത്തിക്കുക. റാഫ് സംസ്ഥാന പ്രസിഡന്റ് കെ.എം അബ്ദു അദ്ധ്യക്ഷത വഹിച്ചു. വളാഞ്ചേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി.കെ റുഫീന വിശിഷ്ടാതിഥിയായിരുന്നു. നഗരസഭാ വൈസ് ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍, വളാഞ്ചേരി സി.ഐ പി. പ്രമോദ്, തിരൂര്‍ ജോ. ആര്‍.ടി.ഒ ആരിഫ്, നാഷണല്‍ ഹൈവേ അസിസ്റ്റന്റ് എന്‍ജിനീയര്‍ എം. ഗോപന്‍, നഗരസഭാ വാര്‍ഡ് കൗണ്‍സിലര്‍മാരായ ഷഫീന, ഹാജറ, എം. മുസ്തഫ, ഷിഹാബുദ്ധീന്‍, ഷംസുദ്ധീന്‍, റാഫ് സംസ്ഥാന സെക്രട്ടറി കെ.പി ബാബു ഷരീഫ്, ജില്ലാ സെക്രട്ടറി നൗഷാദ് മാമ്പ്ര എന്നിവര്‍ സംബന്ധിച്ചു. 
 
റോഡ് സുരക്ഷ എല്ലാവരുടെയും ഉത്തരവാദിത്തം: കലക്ടര്‍
 
അന്താരാഷ്ട്ര നിലവാരമുള്ള വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഇനി കേരളത്തിന് സ്വന്തം

Category: Editorial
Published: Friday, 08 February 2019

* ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി ഉദ്ഘാടനം ഒന്‍പതിന്
 
തിരുവനന്തപുരം : അന്താരാഷ്ട്ര നിലവാരമുള്ള വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഇനി കേരളത്തിന് സ്വന്തം. തിരുവനന്തപുരം തോന്നയ്ക്കല്‍ ബയോ ലൈഫ് സയന്‍സ് പാര്‍ക്കില്‍ ആരംഭിക്കുന്ന 'ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി'യുടെ ഉദ്ഘാടനം ഫെബ്രുവരി ഒന്‍പതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മാരക പ്രഹരശേഷിയുള്ള നിപ പോലുള്ള വൈറസുകളുടെ സ്ഥിരീകരണത്തിനും പുതിയ വൈറസുകള്‍ തിരിച്ചറിഞ്ഞ് കാലവിളംബം കൂടാതെ പ്രതിവിധി സ്വീകരിക്കാനും ഇന്‍സ്റ്റിറ്റ്യൂട്ട് യാഥാര്‍ഥ്യമാകുന്നതോടെ കഴിയും. 
         80,000 ചതുരശ്രഅടി വിസ്തീര്‍ണ്ണമുള്ള നൂതന സൗകര്യങ്ങളുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് മന്ദിരമാണ് നിര്‍മിക്കുന്നത്. ആദ്യഘട്ടത്തില്‍ 25,000 ചതുരശ്രഅടിയില്‍ ഒരുങ്ങുന്ന പ്രീ ഫാബ് കെട്ടിടത്തിലാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ആദ്യഘട്ടത്തിനുള്ള 25,000 ചതുരശ്ര അടി കെട്ടിടം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘമാണ് നിര്‍മ്മിച്ചത്. അതിവിശാലമായ, അന്താരാഷ്ട്ര നിലവാരവും മാനദണ്ഡവുമനുസരിച്ചുള്ള 80,000 ചതുരശ്ര അടി പ്രധാന സമുച്ചയത്തിന്റെ നിര്‍മാണചുമതല കെ.എസ്.ഐ.ഡി.സി മുഖേന എല്‍.എല്‍.എല്‍ ലൈറ്റ്‌സിനാണ് നല്‍കിയിരിക്കുന്നത്. ഈ സമുച്ചയം ആഗസ്റ്റോടെ പൂര്‍ത്തിയാകും. രോഗനിര്‍ണയവും ഉന്നതതല ഗവേഷണവുമാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുഖ്യ ചുമതലകള്‍. രോഗബാധ സംബന്ധിച്ച സാമ്പിളുകള്‍ ശേഖരിച്ച് എത്തിച്ചാല്‍ പൂനെയിലെ വൈറോളജി ലാബില്‍ ലഭ്യമാകുന്നതിനേക്കാള്‍ നിലവാരത്തിലുള്ള നിര്‍ണയത്തിന് ഇവിടെ അവസരമുണ്ടാകും. വിവിധ വൈറസുകള്‍ക്കുള്ള പ്രതിരോധ മരുന്ന് നിര്‍മാണത്തിനുള്ള ആധുനിക ഗവേഷണത്തിനും സൗകര്യമുണ്ടാകും. വൈറല്‍ പകര്‍ച്ചവ്യാധികള്‍ കണ്ടെത്താനും പ്രതിരോധിക്കാനും ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥാപനമായിരിക്കും പുതിയ ഇന്‍സ്റ്റിറ്റ്യൂട്ട്. പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുന്നതോടെ ലോകത്തെതന്നെ മികച്ച ഗവേഷണ സ്ഥാപനങ്ങളുടെ പട്ടികയിലും ഇത് ഉള്‍പ്പെടും
കൂടാതെ, അന്താരാഷ്ട്രതലത്തില്‍ ഗവേഷണസംബന്ധ സൗകര്യങ്ങള്‍ വിപുലീകരിക്കാനായി അന്താരാഷ്ട്ര ഏജന്‍സിയായ 'ഗ്‌ളോബല്‍ വൈറല്‍ നെറ്റ്‌വര്‍ക്കി'ന്റെ സെന്റര്‍ കൂടി ഈ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സൗകര്യമൊരുക്കും. ഇന്ത്യയില്‍ ആദ്യമായാണ് ഈ ഏജന്‍സിയുടെ സെന്റര്‍ വരുന്നത്. ഈ നെറ്റ്വര്‍ക്കിന്റെ ഭാഗമാകുന്നതോടെ ഗവേഷണരംഗത്തെ നൂതനമായ എല്ലാ പരിഷ്്കാരങ്ങളും അറിയാനും അവ ഏര്‍പ്പെടുത്താനും കഴിയും. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ബയോ സേഫ്റ്റി ലെവല്‍3 പാലിക്കുന്ന സംവിധാനങ്ങളാകും ലാബില്‍ ഒരുക്കുക. ഭാവിയില്‍ ഇത് ബയോ സേഫ്റ്റി ലെവല്‍4 ലേക്ക് ഉയര്‍ത്തും. 
           എട്ടുലാബുകളാണ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരംഭിക്കുക. ക്ലിനിക്കല്‍ വൈറോളജി, വൈറല്‍ ഡയഗ്‌നോസ്റ്റിക്‌സ്, വൈറല്‍ വാക്‌സിന്‍സ്, ആന്റി വൈറല്‍ ഡ്രഗ് റിസര്‍ച്ച്, വൈറല്‍ ആപ്ലിക്കേഷന്‍സ്, വൈറല്‍ എപിഡെര്‍മോളജിവെക്ടര്‍ ഡൈനാമിക്‌സ് ആന്റ് പബഌക് ഹെല്‍ത്ത്, വൈറസ് ജെനോമിക്‌സ്, ബയോ ഇന്‍ഫര്‍മാറ്റിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ്, ജനറല്‍ വൈറോളജി എന്നീ ഗവേഷണ വിഭാഗങ്ങളാണിവ. പരീക്ഷണത്തിനുള്ള ആധുനിക അനിമല്‍ ഹൗസുകളും പ്രധാന സമുച്ചയം പൂര്‍ത്തിയാകുമ്പോള്‍ സജ്ജമാകും. വിവിധ അക്കാദമിക പദ്ധതികളും ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ടാകും. പി.ജി ഡിപ്ലോമ (വൈറോളജി)ഒരു വര്‍ഷം, പി.എച്ച്.ഡി (വൈറോളജി) എന്നിവയാണ് ആരംഭിക്കും.2017ല്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ ആശയം മുന്നോട്ടുവന്നപ്പോള്‍ സാധ്യതയും ആവശ്യവും തിരിച്ചറിഞ്ഞ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ തീരുമാനമെടുക്കുകയും ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനെ ചുമതലപ്പെടുത്തുകയും ചെയ്തത്. 2018 മെയ് 30നാണ് ശിലാസ്ഥാപനം നടന്നത്.
ഫെബ്രുവരി ഒന്‍പതിന് രാവിലെ പത്തരയ്ക്കാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ. വി.കെ. രാമചന്ദ്രന്‍, എ. സമ്പത്ത് എം.പി, ലോക പ്രശസ്ത വൈറോളജിസ്റ്റുകളായ ഡോ. റോബര്‍ട്ട് ഗാലോ (ബാള്‍ട്ടിമോര്‍), ഡോ. ക്രിസ്ത്യന്‍ ബ്രെച്ചോട് (ഫ്‌ളോറിഡ), ഡോ. വില്യം ഹാള്‍ (ഡബ്‌ളിന്‍), ഡോ. ശ്യാമസുന്ദരന്‍ കൊട്ടിലില്‍ (ബാള്‍ട്ടിമോര്‍), ഡോ. എം.വി. പിള്ള എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനെത്തും. ചടങ്ങിനോടനുബന്ധിച്ച് ഒരു അന്താരാഷ്ട്ര വൈറോളജി സമ്മേളനവും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ എസ്റ്റാബ്‌ളിഷ്‌മെന്റ് അവലോകനവും ഭാവിപ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയാറാക്കാനുള്ള പാനല്‍ ചര്‍ച്ചയും നടക്കും. ലാബ് പ്രവര്‍ത്തനസജ്ജമാക്കാനുള്ള സയന്റിസ്റ്റ്, ടെക്‌നിക്കല്‍, മറ്റു അനുബന്ധ മാനവശേഷി എന്നിവയും ക്രമീകരണവും ഉപകരണങ്ങള്‍ ഒരുക്കുന്ന നടപടികളും അവസാനഘട്ടത്തിലാണ്
 
മകരവിളക്കിന് സന്നിധാനത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ദേവസ്വം പ്രസിഡണ്ട്

Category: Editorial
Published: Monday, 14 January 2019
സന്നിധാനം  : മകരവിളക്ക് മഹോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എ.പത്മകുമാര്‍ പറഞ്ഞു.സന്നിധാനത്ത് വിവിധ വകുപ്പുകളുടെ അവസാനവട്ട അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഇത്തവണ ദേവസ്വംബോര്‍ഡും സര്‍ക്കാര്‍ വകുപ്പുകളും ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതിയും യോജിപ്പോടെയാണ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോയത്. തിരുവാഭരണഘോഷയാത്ര ഇന്ന് (ജനുവരി 14) വൈകുന്നേരം ആറുമണിയോടെ പതിനെട്ടാംപടിക്കു മുകളില്‍ എത്തും.  ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോര്‍ഡ് അംഗങ്ങളും ചേര്‍ന്ന് തിരുവാഭരണം സ്വീകരിക്കും.  ആറരയ്ക്കാണ് ദീപാരാധന നടക്കുക.  7.52 നാണ് മകരസംക്രമപൂജയും നെയ്യഭിഷേകവും നടക്കുക.                                      തിരുവാഭരണം കാണാനും മകരജ്യോതി ദര്‍ശിക്കാന്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് കുടിവെള്ളം, ഔഷധ വെള്ളം, ബിസ്‌കറ്റ് എന്നിവ വിതരണം ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട് സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും പോലീസും മറ്റ് വകുപ്പുകളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. തീര്‍ത്ഥാടകരുടെ  സുരക്ഷയ്ക്കായി ബാരിക്കേഡുകളുടെ ക്രമീകരണവും പൂര്‍ത്തിയായിട്ടുണ്ട്. മകരജ്യോതി ദര്‍ശിക്കുന്ന തീര്‍ത്ഥാടകര്‍ക്ക് സുരക്ഷ നല്‍കുന്നതിനുവേണ്ടി എന്‍ഡിആര്‍എഫ്, ആര്‍.എ.എഫ് എന്നിവ പൂര്‍ണ്ണ സജ്ജമാണ്. അപ്പം, അരവണ തുടങ്ങിയ പ്രസാദങ്ങള്‍ ദേവസ്വംബോര്‍ഡ് ആവശ്യത്തിന് കരുതിയിട്ടുണ്ട്. ജനുവരി 19വരെ ഭക്തര്‍ക്ക് ദര്‍ശനം ഉണ്ടാകും.  പതിനെട്ടിന് നെയ്യഭിഷേകം അവസാനിക്കും. ഇന്ന് രാവിലെ (ജനുവരി 14) 10 മണിക്ക് ഹരിവരാസനം പുരസ്‌കാര വിതരണവും നടക്കും. പമ്പയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ ടാറ്റാ കമ്പനിയെയും സഹായങ്ങള്‍ ചെയ്ത് സംഘങ്ങള്‍, വ്യക്തികള്‍ എന്നിവരെ ആദരിക്കും.സന്നിധാനത്ത് ഇത്തവണ ആരോഗ്യവകുപ്പിന്റെ വിവിധ കേന്ദ്രങ്ങളില്‍ സീസണില്‍ 1,86,484 രോഗികള്‍ പരിശോധനയ്ക്ക് വിധേയമായി. 140 ഹാര്‍ട്ട് അറ്റാക്ക് കേസുകളാണ് ഉണ്ടായത്. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ആംബുലന്‍സും ആംബുലന്‍സ് ഡ്രെവര്‍മാരും സദാ ജാഗരൂകരാണ്.  
     മകരസംക്രമ പൂജയ്ക്കുള്ള നെയ്യഭിഷേകം തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ നിന്ന് എത്തിക്കുന്ന നെയ് മാത്രം വച്ചായിരിക്കും നിര്‍വഹിക്കുക.  ഇതിന്റെ ആടിയ ശിഷ്ടം നെയ്യ് കൊട്ടാരം പ്രതിനിധികള്‍ക്ക് തന്നെ നല്‍കും. തിരുവിതാംകൂറിന്റെ  അവകാശം അതേപടി നിലനിര്‍ത്തണമെന്നാണ് ബോര്‍ഡ് ആഗ്രഹിക്കുന്നതെന്ന് യോഗത്തില്‍ പ്രസിഡന്റ് പറഞ്ഞു.  കളഭാഭിഷേകത്തിന് ഉള്ള കളഭം  പന്തളം കൊട്ടാരത്തില്‍ നിന്നുള്ളത് മാത്രം എടുക്കുമെന്നും പത്മകുമാര്‍ പറഞ്ഞു. ഇവരുടെ അവകാശങ്ങള്‍ പൂര്‍ണമായി പാലിക്കപ്പെടണം.  വൈദ്യുതി, വെളിച്ചം, കുടിവെള്ളം എന്നിവ ആവശ്യാനുസരണം ലഭ്യമാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ നടപടി എടുത്തതായും യോഗത്തില്‍ ഉദ്യോഗസ്ഥര്‍  അറിയിച്ചു.
 ദേവസ്വംബോര്‍ഡ് അംഗങ്ങളായ കെ.പി.ശങ്കരദാസ്, അഡ്വ.എന്‍.വിജയകുമാര്‍, ദേവസ്വംകമ്മീഷണര്‍ എന്‍.വാസു, ചീഫ് എ്ന്‍ജിനിയര്‍ ശങ്കരന്‍പോറ്റി, സന്നിധാനം പൊലീസ് കണ്‍ട്രോളര്‍മാരായ എസ്.സുജിത്ത് ദാസ്, വി.അജിത്ത്, ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി.സുധീഷ്‌കുമാര്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു.
 
അങ്കമാലി നഗരസഭയില്‍ സിമന്റ് കട്ട നിര്‍മ്മാണ യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി

Category: Editorial
Published: Wednesday, 16 January 2019
യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങുന്ന സംസ്ഥാനത്തെ ആദ്യ നഗരസഭ
അങ്കമാലി: അങ്കമാലി നഗരസഭയില്‍  അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ പെടുത്തി സിമന്റുകട്ട നിര്‍മ്മാണ യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി. വേങ്ങൂര്‍ നോര്‍ത്ത് 11ാം വാര്‍ഡില്‍ അംബേദ്ക്കര്‍ കോളനിയിലാണ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്. നഗരസഭയിലെ 3 വാര്‍ഡുകളിലാണ് പ്രവര്‍ത്തനം. 15 ലക്ഷം രൂപ ചെലവഴിച്ചാണ് യൂണിറ്റ് ആരംഭിച്ചിരിക്കുന്നത്. ഒരു ദിവസം ആറ് തൊഴിലാളികള്‍ക്കെങ്കിലും ജോലി ലഭിക്കുന്ന തരത്തില്‍ യൂണിറ്റ് പ്രവര്‍ത്തിക്കും. പദ്ധതി പ്രകാരം നിര്‍മ്മിക്കുന്ന സിമന്റ് കട്ടകള്‍ പി.എം.എ.വൈ, ലൈഫ് പദ്ധതിയില്‍പെട്ട ഗുണഭോക്താക്കള്‍ക്ക് സൗജന്യമായാണ് വിതരണം ചെയ്യുന്നത്.
കേരളത്തില്‍ പദ്ധതി നടപ്പിലാകുന്ന ആദ്യ നഗരസഭയാണ് അങ്കമാലി. സിമന്റ് കട്ട നിര്‍മ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം അംബേദ്ക്കര്‍ കോളനിയില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ എം.എ.ഗ്രേസി ടീച്ചര്‍ നിര്‍വ്വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ബിജു പൗലോസ് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.എസ്.ഗിരീഷ് കുമാര്‍, ഷോബി ജോര്‍ജ്ജ്.നഗരസഭ കൗണ്‍സിലര്‍മാരായ ടി. വൈ. ഏല്യാസ്, രേഖ ശ്രീജേഷ്, എം.ജെ.ബേബി, ബിനി.ബി.നായര്‍, ബിനു.ബി.അയ്യമ്പിള്ളി ,ഷൈറ്റ ബെന്നി മുന്‍ കൗണ്‍സിലര്‍മാരായ ഇ.വി.കമലാക്ഷന്‍, സെലീന ദേവസി എന്നിവര്‍ സംസാരിച്ചു വാര്‍ഡ് കൗണ്‍സിലര്‍ ലേഖ മധു സ്വാഗതവും, സി.ഡി.എസ്.വൈസ് ചെയര്‍പേഴ്‌സണ്‍ ഷൈലജ തങ്കരാജ് നന്ദിയും പറഞ്ഞു. 
 
സുവര്‍ണചകോരം ദി ഡാര്‍ക്ക് റൂമിന്

Category: Editorial
Published: Friday, 14 December 2018
മികച്ച സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി
തിരുവനന്തപുരം: 23ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ സുവര്‍ണചകോരം ഇറാനിയന്‍ ചിത്രമായ ദി ഡാര്‍ക്ക് റൂമിന്. റൗഹള്ള ഹെജാസി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം മകനെ ലൈംഗിക പീഡനത്തിനിരയാക്കിയവരെ കണ്ടെത്താന്‍ മാതാപിതാക്കള്‍ നടത്തുന്ന ശ്രമമാണ് പ്രമേയമാക്കിയിരിക്കുന്നത്. 15 ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. 
 
മികച്ച സംവിധായകനുള്ള രജതചകോരത്തിന് മലയാളിയായ ലിജോ ജോസ് പെല്ലിശ്ശേരി അര്‍ഹനായി. ചിത്രം ഇ.മ.യൗ. പിതാവിന്റെ ശവസംസ്‌കാരവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പ്രമേയമാക്കിയ ചിത്രം ഗോവന്‍ ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനും നടനുമുള്ള പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. 5 ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരവും ജനപ്രിയ ചിത്രത്തിനുള്ള രജതചകോരവും  ഇ.മ.യൗ. നേടി.
 
മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം ഹിന്ദി സംവിധായികയായ അനാമിക ഹസ്‌കര്‍ നേടി. ചിത്രം ടേക്കിംഗ് ദി ഹോഴ്‌സ് ടു ഈറ്റ് ജിലേബീസ്. ഈ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ സൗമ്യാനന്ദ് സാഹി ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. ബിയാട്രിസ് സഗ്‌നറുടെ ദി സൈലന്‍സ് എന്ന ചിത്രവും ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി.  
 
ഇന്ത്യയിലെ മികച്ച നവാഗത ചിത്രത്തിനുള്ള പ്രഥമ കെ. ആര്‍. മോഹനന്‍ എന്‍ഡോവ്‌മെന്റ് അമിതാഭ ചാറ്റര്‍ജി സംവിധാനം ചെയ്ത മനോഹര്‍ ആന്റ് ഐ കരസ്ഥമാക്കി. വിനു കോലിച്ചാല്‍ സംവിധാനം ചെയ്ത ബിലാത്തിക്കുഴല്‍ ഈ വിഭാഗത്തില്‍ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി. മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയക്കാണ്.