തിങ്കളാഴ്ച 15,915 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചു

post

3 ലക്ഷത്തിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ ഇതുവരെ വാക്സിന്‍ സ്വീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച 15,915 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്സിന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 285 വാക്സിനേഷന്‍ കേന്ദ്രങ്ങളിലാണ് വാക്സിന്‍ കുത്തിവയ്പ്പ് ഉണ്ടായിരുന്നത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ (80) വാക്സിനേഷന്‍ കേന്ദ്രങ്ങളുണ്ടായിരുന്നത്. ആലപ്പുഴ 11, എറണാകുളം 62, ഇടുക്കി 8, കണ്ണൂര്‍ 9, കാസര്‍ഗോഡ് 10, കൊല്ലം 13, കോട്ടയം 15, കോഴിക്കോട് 11, മലപ്പുറം 26, പാലക്കാട് 12, പത്തനംതിട്ട 5, തിരുവനന്തപുരം 80, തൃശൂര്‍ 23 എന്നിങ്ങനെയാണ് കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം.

എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ (4065) വാക്സിന്‍ സ്വീകരിച്ചത്. ആലപ്പുഴ 259, എറണാകുളം 4065, ഇടുക്കി 301, കണ്ണൂര്‍ 807, കാസര്‍ഗോഡ് 979, കൊല്ലം 826, കോട്ടയം 942, കോഴിക്കോട് 642, മലപ്പുറം 798, പാലക്കാട് 965, പത്തനംതിട്ട 322, തിരുവനന്തപുരം 3510, തൃശൂര്‍ 1499 എന്നിങ്ങനെയാണ് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം. ഇതോടെ ആകെ 3,12,237 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്സിന്‍ സ്വീകരിച്ചത്.