പി.ആർ.ഡിയിൽ ഇൻഫർമേഷൻ ഓഫിസർമാരായി സ്ഥാനക്കയറ്റം

post


ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പിൽ ആറ് അസിസ്റ്റന്റ് എഡിറ്റർമാരെ സ്ഥാനക്കയറ്റം നൽകി ഇൻഫർമേഷൻ ഓഫിസർമാരായി നിയമിച്ചു.


കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ പി.ആർ.ഒ ആയിരുന്ന കെ.കെ. ജയകുമാറിനെ പി.ആർ.ഡി. ഡയറക്ടറേറ്റിൽ സി.എൻ.ഇ. വിഭാഗം ഇൻഫർമേഷൻ ഓഫിസറായി നിയമിച്ചു. സ്‌ക്രൂട്ടിനി വിഭാഗം അസിസ്റ്റന്റ് എഡിറ്റർ വൈ.എൽ. അഭിലാഷിനെ ടാഗോർ തിയേറ്ററിൽ കൾച്ചറൽ ഡെവലപ്മെന്റ് ഓഫിസറായി നിയമിച്ചു. പ്രസ് റിലീസ് വിഭാഗത്തിൽ അസിസ്റ്റന്റ് എഡിറ്ററായിരുന്ന പ്രതീഷ് ഡി. മണിയെ പ്രസ് റിലീസ് വിഭാഗം ഇൻഫർമേഷൻ ഓഫിസറായി നിയമിച്ചു.

ആലപ്പുഴ ജില്ലാ ഇൻഫർമേഷൻ ഓഫിസിലെ അസിസ്റ്റന്റ് എഡിറ്റർ കെ.ബി. ശ്രീകലയെ ഡയറക്ടറേറ്റിലെ പരസ്യം ആൻഡ് മാർക്കറ്റിങ് വിഭാഗത്തിൽ ഇൻഫർമേഷൻ ഓഫിസറായി നിയമിച്ചു. ഫോറസ്റ്റ് ഇൻഫർമേഷൻ ബ്യൂറോയിലെ അസിസ്റ്റന്റ് എഡിറ്റർ എസ്. ബീനാമോളെ ലേബർ കമ്മിഷണറേറ്റിൽ ലേബർ പബ്ലിസിറ്റി ഓഫിസറായി നിയമിച്ചു. ഡയറക്ടറേറ്റിലെ മലയാളം എഡിറ്റോറിയൽ വിഭാഗത്തിലെ അസിസ്റ്റന്റ് എഡിറ്റർ ജെ.എൻ. മെർലിനെ റിസേർച്ച് ആൻഡ് റഫറൻസ് വിഭാഗം ഇൻഫർമേഷൻ ഓഫിസറായും നിയമിച്ചു.


കൊല്ലം ജില്ലാ ഇൻഫർമേഷൻ ഓഫിസർ അരുൺ എസ്.എസിനെ ഫോറസ്റ്റ് ഇൻഫർമേഷൻ ബ്യൂറോയിൽ പബ്ലിക് റിലേഷൻസ് ഓഫിസറായി സ്ഥലംമാറ്റി നിയമിച്ചു. ഫോറസ്റ്റ് ഇൻഫർമേഷൻ ബ്യൂറോയിലെ പി.ആർ.ഒ. ആയിരുന്ന സി.എഫ്. ദിലീപ് കുമാറിനെ കൊല്ലം ജില്ലാ ഇൻഫർമേഷൻ ഓഫിസറായും ഡയറക്ടറേറ്റിലെ സി.എൻ.ഇ. വിഭാഗം ഇൻഫർമേഷൻ ഓഫിസറായിരുന്ന എൻ.ബി. ബിജുവിനെ പ്ലാനിങ് വിഭാഗം ഇൻഫർമേഷൻ ഓഫിസറായും പ്ലാനിങ് വിഭാഗം ഇൻഫർമേഷൻ ഓഫിസറായിരുന്ന എസ്. ജയകുമാറിനെ ഫീൽഡ് പബ്ലിസിറ്റി വിഭാഗം ഇൻഫർമേഷൻ ഓഫിസറായും സ്ഥലംമാറ്റി നിയമിച്ചു.

വകുപ്പ് ഡയറക്ടറേറ്റിലെ റിസേർച്ച് ആൻഡ് റഫറൻസ് വിഭാഗം ഇൻഫർമേഷൻ ഓഫിസറായിരുന്ന കെ.എസ്. സുമേഷിനെ വിഡിയോ ഡോക്യുമെന്റേഷൻ വിഭാഗം ഇൻഫർമേഷൻ ഓഫിസറായും പരസ്യം ആൻഡ് മാർക്കറ്റിങ് വിഭാഗം ഇൻഫർമേഷൻ ഓഫിസറായിരുന്ന പി.ആർ. സാബുവിനെ പ്രോഗ്രാം പ്രൊഡ്യൂസറായും സ്ഥലംമാറ്റി നിയമിച്ചു.