ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡ് രൂപീകരിച്ചു

post

മലപ്പുറം: നിയസഭാ തെരഞ്ഞെടുപ്പ്, മലപ്പുറം ലോകസഭ ഉപതെരഞ്ഞെടുപ്പ് എന്നിവയുമായി ബന്ധപ്പെട്ടുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നത് നിരീക്ഷിക്കാനും സമയബന്ധിതമായി നടപടിയെടുക്കാനും ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡ് രൂപീകരിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ഉത്തരവായി.

ജില്ലയിലെ ഓരോ നിയോജക മണ്ഡലത്തിലും ഓരോ ആന്റി ഡിഫേസ്‌മെന്റ് എന്ന രീതിയില്‍ 16 സ്‌ക്വാഡുകളാണ് ജില്ലയില്‍ രൂപീകരിച്ചിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്‍.എ.അബ്ദുള്‍ റഷീദാണ് ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡുകളുടെ നോഡല്‍ ഓഫീസര്‍. സ്‌ക്വാഡിന്റെ മുഴുവന്‍ ഏകോപന പ്രവര്‍ത്തനങ്ങളും നോഡല്‍ ഓഫീസര്‍  നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത്, നഗരസഭാ സെക്രട്ടറിമാര്‍ ടീം ലീഡറായിട്ടുള്ള സ്‌ക്വാഡില്‍ സിവില്‍ പൊലീസ് ഓഫീസര്‍, വീഡിയോഗ്രാഫര്‍ എന്നിവര്‍ ഉണ്ടായിരിക്കും.

തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പൊതുസ്ഥലത്തെ പരസ്യങ്ങള്‍, ചുമര്‍ എഴുത്ത്, പോസ്റ്റര്‍ / പേപ്പറുകള്‍ ഒട്ടിക്കല്‍, കട്ട് ഔട്ടുകള്‍, ഹോര്‍ഡിങുകള്‍, ബാനര്‍, പതാകകള്‍ എന്നിവ നീക്കം ചെയ്യുക, പ്രചാരണത്തിന്റെ ഭാഗമായി പൊതുസ്ഥലങ്ങള്‍ വികൃതമാക്കുന്നത് തടയുക, സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് രേഖാമൂലമുള്ള അനുമതിയില്ലാതെ ബാനറുകളും തോരണങ്ങളും പോസ്റ്ററുകളും പതിക്കുന്നത് നീക്കം ചെയ്യുക, ഇത്തരം നിയമലംഘനങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുക തുടങ്ങിയവയാണ് സ്‌ക്വാഡിന്റെ ചുമതലകള്‍.

ഓരോ മണ്ഡലത്തിലും രൂപീകരിച്ച ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡ് ലീഡര്‍ പേര്, ഫോണ്‍ നമ്പര്‍ എന്നിവ യഥാക്രമം താഴെ.

1. കൊണ്ടോട്ടി-അനുപമ .ടി, സെക്രട്ടറി കൊണ്ടോട്ടി നഗരസഭ, 8891001200

2. ഏറനാട്-ജോസഫ് അലോഷ്യസ്, സെക്രട്ടറി കുഴിമണ്ണ ഗ്രാമപഞ്ചായത്ത്,9446527715

3. നിലമ്പൂര്‍-ബിനുജി. ജി, സെക്രട്ടറി നിലമ്പൂര്‍ നഗരസഭ, 9447390575

4. വണ്ടൂര്‍- വൈ.പി മുഹമ്മദ് അഷ്‌റഫ്, സെക്രട്ടറി വണ്ടൂര്‍ഗ്രാമപഞ്ചായത്ത്,   9745209322

5. മഞ്ചേരി- സതീഷ് കുമാര്‍.പി, സെക്രട്ടറി & മുനിസിപ്പല്‍ എഞ്ചിനീയര്‍, മഞ്ചേരി മുനിസിപ്പാലിറ്റി, 9447169667

6. പെരിന്തല്‍മണ്ണ- പ്രസന്നകുമാര്‍.എന്‍, മുനിസിപ്പല്‍ എഞ്ചിനീയര്‍, പെരിന്തല്‍മണ്ണ നഗരസഭ, 9447287194

7. മങ്കട- അനൂപ് കുമാര്‍.വി, സെക്രട്ടറി കുറുവ ഗ്രാമപഞ്ചായത്ത്, 9496047877

8. മലപ്പുറം- രാജേഷ് .ആര്‍, സെക്രട്ടറി പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത്, 9495733959

9. വേങ്ങര- ജറാദ്.എം, സെക്രട്ടറി പറപ്പൂര്‍ ഗ്രാമപഞ്ചായത്ത്, 9497579516

10. വള്ളിക്കുന്ന്- സന്തോഷ്.സി, വള്ളിക്കൂന്ന് ഗ്രാമപഞ്ചായത്ത്്, 9847428778

11. തിരൂരങ്ങാടി- ദിനേഷ് കുമാര്‍ കെ.എസ്, സെക്രട്ടറി & അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പരപ്പനങ്ങാടി നഗരസഭ, 9446855479

12. താനൂര്‍- ടി.കെ ബാബു, സെക്രട്ടറി നിലമ്പൂര്‍ ഗ്രാമപഞ്ചായത്ത്, 9744059033

13. തിരൂര്‍-  കെ.രാമചന്ദ്രന്‍, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, തിരൂര്‍ നഗരസഭ

14. കോട്ടക്കല്‍- പ്രഭാകരന്‍ പാരി, സെക്രട്ടറി പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത്, 9497116978

15. തവനൂര്‍- മനോജ് പി.എന്‍, സെക്രട്ടറി വട്ടക്കുളം ഗ്രാമപഞ്ചായത്ത്, 9497178175

16. പൊന്നാനി- ഹരീഷ് എന്‍.കെ, സെക്രട്ടറി പൊന്നാനി  നഗരസഭ, 9961116374