തിരഞ്ഞെടുപ്പ് കവറേജിനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ പാസ്: മാധ്യമപ്രവര്‍ത്തകര്‍ക്ക് അപേക്ഷിക്കാം

post

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് കവറേജിനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ പാസിനു വേണ്ടി പത്ര, ദൃശ്യ മാധ്യമപ്രവര്‍ത്തകര്‍ക്ക് അപേക്ഷിക്കാം.

ഇത്തവണ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പാസ് ലഭിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് തപാല്‍ ബാലറ്റിന് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടായിരിക്കും. അതുകൊണ്ട്, തിങ്കളാഴ്ച (മാര്‍ച്ച് 8) ഉച്ചയ്ക്ക് രണ്ടുവരെ തിരുവനന്തപുരം ജില്ലയിലുള്ളവര്‍ PRD പ്രസ് റിലീസില്‍ അപേക്ഷകള്‍ ലഭ്യമാക്കണം.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുപ്രകാരം അംഗീകരിച്ചു നല്‍കുന്ന പട്ടികയിലുള്ളവര്‍ക്കേ തപാല്‍ ബാലറ്റിന് അപേക്ഷിക്കാനാകൂ.

പോളിംഗിനും കൗണ്ടിംഗിനും വെവ്വേറെ പട്ടികയാണ് സമര്‍പ്പിക്കേണ്ടത്. 

പേര്, തസ്തിക, സ്ഥാപനം, ഫോണ്‍ നമ്പര്‍, ഫോട്ടോ എന്നീ വിവരങ്ങള്‍ ബ്യൂറോ ചീഫിന്റെ സാക്ഷ്യപത്രത്തോടൊപ്പമുള്ള അപേക്ഷയില്‍ ഉള്‍പ്പെടുത്തണം.

ഓരോ വ്യക്തിയുടേയും രണ്ടു ഫോട്ടോ വീതം വേണം.

(പോളിംഗിനും കൗണ്ടിംഗിനും വേണമെങ്കില്‍ നാലെണ്ണം).

ഒരു സ്ഥാപനത്തില്‍നിന്ന് ഓരോ മണ്ഡലത്തിലും പരമാവധി ഒരു റിപ്പോര്‍ട്ടറും ഫോട്ടോഗ്രാഫറും/വീഡിയോഗ്രാഫറും ഉള്‍പ്പെട്ട പട്ടികയാകണം നല്‍കേണ്ടത്. പി.ആര്‍.ഡി മീഡിയ ലിസ്റ്റില്‍ ഉള്‍പ്പെട്ട സ്ഥാപനങ്ങള്‍ക്കാകും പാസിന് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്. പേരുകളില്‍ പിന്നീട് മാറ്റം വരുത്താനോ, കൂട്ടിച്ചേര്‍ക്കാനോ കഴിയില്ല. 

കൗണ്ടിംഗ് സ്റ്റേഷനില്‍ ഒരു പത്രസ്ഥാപനത്തില്‍നിന്ന് ഒരു പ്രതിനിധിയേയും, ദൃശ്യമാധ്യമങ്ങളില്‍നിന്ന് ഒരു റിപ്പോര്‍ട്ടറേയും ക്യാമറാമാനേയും മാത്രമാകും അനുവദിക്കുക.