പോളിങ് ഉദ്യോഗസ്ഥര്‍ക്കായി തുടങ്ങിയ ക്യാമ്പുകള്‍ തുടരും

post

60 ന് മുകളിലുള്ളവര്‍ക്കും മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ക്കും ഇന്നുമുതല്‍ ഇവിടെ അവസരം

ആലപ്പുഴ: ജില്ലയില്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്കായി പ്രത്യേകം ആരംഭിച്ച ക്യാമ്പുകള്‍ ഇന്നുമുതല്‍ (മാര്‍ച്ച് 9) പുനരാരംഭിക്കുമെന്ന് ജില്ല കളക്ട്രര്‍ അറിയിച്ചു. ചേര്‍ത്തല, കായംകുളം ടൗണ്‍ ഹാളുകള്‍ ,ഹരിപ്പാട് കാവല്‍ മാര്‍ത്തോമാ ഡെവലപ്‌മെന്റ് സെന്റര്‍, മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് സ്‌കൂള്‍, ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ്, ആലപ്പുഴ എസ് ഡി വി സെന്റിനറി ഹാള്‍ എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച രാവിലെ പത്തുമണിക്ക് വാക്‌സിനേഷന്‍ ആരംഭിക്കും. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയുമായി വരേണ്ടതാണ്. 45 നും 59 നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗങ്ങളുള്ളവര്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും ഫോട്ടോപതിച്ച തിരിച്ചറിയല്‍ രേഖയും കൊണ്ടുവരേണ്ടതാണ്. ഇവിടെ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്തും വാക്‌സിനേഷന്‍ ചെയ്യാം. തിങ്കളാഴ്ച ജില്ലയില്‍ 83കേന്ദ്രങ്ങളിലായി നടന്ന കോവിഡ് വാക്സിനേഷന്‍ പരിപാടിയില്‍ 9420പേര്‍ വാക്‌സിന്‍ സ്വീകരിച്ചു . ആരോഗ്യപ്രവര്‍ത്തകര്‍ -ഒന്നാമത്തെ ഡോസ് -764,രണ്ടാമത്തെ ഡോസ് -1202

പോളിങ് ഉദ്യോഗസ്ഥര്‍ -1198, 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ -5893, 45വയസിനു മുകളില്‍ പ്രായമുള്ളവര്‍ -363.