ഹരിതചട്ട പാലനം: സംശയങ്ങളും മറുപടികളും പുസ്തകം പ്രകാശനം ചെയ്തു

post

തിരുവനന്തപുരം : ഹരിതചട്ടം പാലിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതിനും ജനങ്ങളുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും ഹരിതചട്ട പാലനംസംശയങ്ങളും മറുപടികളും എന്ന പുസ്തകം മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പ്രകാശനം ചെയ്തു. ഹരിതകേരളം മിഷന്റേയും ശുചിത്വമിഷന്റേയും നേതൃത്വത്തിലാണ് കൈപുസ്തകം പ്രസിദ്ധീകരിച്ചത്. രാജ്യത്തിന് മാതൃകയായി കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയ സമ്പൂര്‍ണ ഹരിത തിരഞ്ഞെടുപ്പാക്കി മാറ്റുന്നതിന് കൈപ്പുസ്തകം വഴികാട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.