തൃശൂർ ജില്ലയിൽ 153 പേർക്ക് കൂടി കോവിഡ്; 436 പേർ രോഗമുക്തരായി

post

തൃശൂർ: ജില്ലയിൽ  ശനിയാഴ്ച്ച (13/03/2021) 153 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 436 പേർ രോഗമുക്തരായി ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2442 ആണ്. തൃശൂർ സ്വദേശികളായ 59 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,01,441 ആണ്. 98,298 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്. ജില്ലയിൽ ശനിയാഴ്ച്ച സമ്പർക്കം വഴി 151 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ രോഗ ഉറവിടം അറിയാത്ത 02 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 11 പുരുഷൻമാരും 16 സ്ത്രീകളും പത്ത് വയസ്സിനു താഴെ 02 ആൺകുട്ടികളും 0 പെൺകുട്ടികളുമുണ്ട്.

രോഗം സ്ഥീരികരിച്ച് ചികിത്സയിൽ കഴിയുന്നവർ 

1. തൃശ്ശൂർ ഗവ: മെഡിക്കൽ കോളേജിൽ - 100

2. വിവിധ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെൻററുകളിൽ - 190

3. സർക്കാർ ആശുപത്രികളിൽ - 64

4. സ്വകാര്യ ആശുപത്രികളിൽ - 67

കൂടാതെ 1868 പേർ വീടുകളിലും ചികിത്സയിൽ കഴിയുന്നുണ്ട്. 201 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 54 പേർ ആശുപത്രിയിലും 147 പേർ വീടുകളിലുമാണ്.

 5306 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 2842 പേർക്ക് ആന്റിജൻ പരിശോധനയും 2266 പേർക്ക് ആർടി-പിസിആർ പരിശോധനയും 198 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 10,59,791 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 460 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,54,960 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 11 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസലിംഗ് നൽകി. 

ജില്ലയിൽ ഇതുവരെ കോവിഡ് വാക്സിൻ സ്വീകരിച്ചവർ

ആരോഗ്യ പ്രവർത്തകർ 1st ഡോസ് - 38,946

ആരോഗ്യ പ്രവർത്തകർ 2nd ഡോസ് -27,874

മുന്നണി പോരാളികൾ - 9,397

പോളിംഗ് ഓഫീസർമാർ - 18,323

45 വയസ്സിനും 59 വയസ്സിനും ഇടയിലുള്ളവർ - 1703

60 വയസ്സിനു മുകളിലുള്ളവർ - 36,716