ജില്ലയില്‍ 40 മാതൃകാ പോളിംഗ് സ്റ്റേഷനുകള്‍

post

കൊല്ലം: ജില്ലയിലെ 11 നിയോജകമണ്ഡലങ്ങളിലായി ഇത്തവണ 40 മാതൃകാ പോളിംഗ്  സ്റ്റേഷനുകള്‍. എല്ലാ പോളിംഗ് ബൂത്തുകളിലും കുടിവെള്ളം, വൈദ്യുതി, ഫര്‍ണിച്ചര്‍ തുടങ്ങി തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദ്ദേശിച്ച സൗകര്യങ്ങളെല്ലാം ഉള്ളപ്പോള്‍ അധിക സൗകര്യങ്ങള്‍ സജ്ജമാക്കിയവയാണ് മാതൃകാ ബൂത്തുകള്‍. സാധാരണ സംവിധാനങ്ങള്‍ക്ക് പുറമെ വോട്ട് ചെയ്യാനെത്തുന്നവര്‍ക്ക് കുടിവെള്ളം, വിശ്രമസ്ഥലം, ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കായി റാംപ്, വീല്‍ച്ചെയര്‍ എന്നവ മാതൃകാ ബൂത്തുകളുടെ സവിശേഷതയാണ്. സ്ഥസസൗകര്യം കൂടുതലുള്ള ഇടങ്ങളില്‍ പന്തല്‍ സൗകര്യവും ഏര്‍പ്പെടുത്തും. പ്രത്യേകമായി ഇത്തരം കേന്ദ്രങ്ങള്‍ അലങ്കരിക്കുന്നുമുണ്ട്.

കൊല്ലം, ചാത്തന്നൂര്‍, ഇരവിപുരം , കുണ്ടറ, കുന്നത്തൂര്‍ മണ്ഡലങ്ങളില്‍ അഞ്ച് പോളിംഗ് സ്റ്റേഷനുകളും ചടയമംഗലം, കൊട്ടാരക്കര, പുനലൂര്‍ എിവിടങ്ങളില്‍ മൂന്ന് പോളിംഗ് സ്റ്റേഷനുകളുമാണുള്ളത്. ചവറ, കരുനാഗപ്പള്ളി, പത്തനാപുരം എന്നിവിടങ്ങളില്‍ രണ്ട് പോളിംഗ് സ്റ്റേഷനുകള്‍ വീതമുണ്ട്. ജില്ലയിലെ മാതൃകാ പോളിംഗ് സ്റ്റേഷനുകള്‍ ചുവടെ -

ഞാറയ്ക്കല്‍ എസ് എന്‍ വി എസ് ഹൈസ്‌കൂള്‍, ഗവ. മോഡല്‍ എച്ച്എസ്എസ് ആന്റ് വിഎച്ച്എച്ച്എസ്, കൊല്ലം ഗവ. ഗേള്‍സ് എച്ച്എസ്, കൊല്ലം സെന്റ് അലോഷ്യസ് എച്ച്എസ്എസ,് ഉളിയക്കോവില്‍ ടികെഡിഎം എച്ച്എസ് (കൊല്ലം നിയോജക മണ്ഡലം)

കരിക്കോട് ടികെഎം എഞ്ചിനിയറിംഗ് കോളജ്, കൊല്ലൂര്‍വിള  ഗവ. ബോയ്‌സ് എല്‍പിഎസ്, ഇരവിപുരം ഗവ. വിഎച്ച്എസ്എസ്, വാളത്തുംഗല്‍ ഗവ. എല്‍പിഎസ്, വാളത്തുംഗല്‍ ഗവ. എച്ച്എസ്എസ് (ഇരവിപുരം മണ്ഡലം)

മൈലക്കാട് പഞ്ചായത്ത് യുപിഎസ്, ചാത്തന്നൂര്‍ സെന്റ് ജോര്‍ജ് യുപിഎസ്, കൂനയില്‍ ആയിരവല്ലി യുപിഎസ്, കല്ലുവാതുക്കല്‍ ഗവ.എല്‍പിഎസ്, പാരിപ്പള്ളി അമൃത സാന്‍സ്‌ക്രിറ്റ് എച്ച്എച്ച്എസ് (ചാത്തന്നൂര്‍ നിയോജക മണ്ഡലം)

നാന്തിരിക്കല്‍ ട്രിനിറ്റി ലൈസിയം സിബിഎസ്ഇ സ്‌കൂള്‍, മുക്കോട് ഗവ. യുപിഎസ്, പെരുമ്പുഴ എംജിയുപിഎസ്, നെടുമ്പന ഗവ. എല്‍പിഎസ്, മീയണ്ണൂര്‍ ഗവ. എല്‍പിഎസ് (കുണ്ടറ മണ്ഡലം)

വടക്കേമുറി എസ് കെ എല്‍ പി എസ്, പനപ്പെട്ടി ജി എല്‍ പി എസ്, മുതുപിലാക്കാട് ബിഷപ്പ് എം എം സി എസ് പി എം എച്ച് എസ്, ഇരവിച്ചിറ ജി എല്‍ പി എസ്, തൃക്കുപ്പുഴ വടക്ക് എന്‍ എസ് എന്‍ എസ് പി എം യുപിഎസ് (കുന്നത്തൂര്‍ മണ്ഡലം).

വെണ്ടാര്‍ എസ് വി എം എം എച്ച് എസ്, പടിഞ്ഞാറ്റിന്‍കര ഗവ. യുപിഎസ്,  നെടുമ്പായിക്കുളം എം എന്‍ യു പി എസ് (കൊട്ടാരക്കര നിയോജകമണ്ഡലം)

പുനലൂര്‍ ജി എച്ച് എസ് എസ് (പുതിയ കെട്ടിടത്തിന്റെ വടക്ക്), പുനലൂര്‍ ജി എച്ച് എസ് എസ് (പുതിയ കെട്ടിടത്തിന്റെ തെക്ക്) ഇടമണ്‍ ഗവ. എല്‍പിഎസ് (പുനലൂര്‍ നിയോജക മണ്ഡലം)

വയല എന്‍ വി യുപിഎസ്, വയല ഡോ. വയല വാസുദേവന്‍ മെമ്മോറിയല്‍ ഗവ. എച്ച്എസ്എസ്, ചിതറ ഗവ. എല്‍പി സ്‌കൂള്‍ (ചടയമംഗലം നിയോജക മണ്ഡലം)

സെന്റ് സ്റ്റീഫന്‍സ് എച്ച്എസ് മാര്‍ത്തോമ ഡയനീഷ്യസ്, നടുകുന്ന് ഗവ. എല്‍ പി എസ് (പത്തനാപുരം നിയോജക മണ്ഡലം)

പുക്കുളം എസ് എന്‍ ടി വി സംസ്‌കൃത യുപിഎസ്, നമ്പരുവികല ഗവ.വെല്‍ഫെയര്‍ യുപിഎസ് (കരുനാഗപ്പള്ളി നിയോജകമണ്ഡലം)

ചവറ ഗവ. എച്ച് എസ് എസ്, അയ്യന്‍കോയിക്കല്‍ ഗവ. എച്ച് എസ് എസ്(ചവറ നിയോജകമണ്ഡലം ).