ആദ്യ ദിനം 1354 അവശ്യ സര്‍വീസുകാര്‍ വോട്ട് രേഖപ്പെടുത്തി
കോഴിക്കോട്: അവശ്യ സര്‍വീസുകാരുടെ വോട്ടിങ്ങിന്റെ ആദ്യ ദിനത്തില്‍ ജില്ലയില്‍ 13 മണ്ഡലങ്ങളിലായി 1354 പേര്‍ വോട്ട് രേഖപ്പെടുത്തി. വിവിധ വകുപ്പുകളിലെ അവശ്യ സര്‍വീസുകാര്‍ക്കുള്ള തപാല്‍ വോട്ട് ചൊവ്വാഴ്ച വരെ രേഖപ്പെടുത്താം. ഇതിനായി ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലും പ്രത്യേക പോളിംഗ് സ്റ്റേഷന്‍ ഒരുക്കിയിട്ടുണ്ട്. തപാല്‍ വോട്ടിന് അര്‍ഹരായവര്‍ക്ക് രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെ കേന്ദ്രങ്ങളിലെത്തി വോട്ട് രേഖപ്പെടുത്താം. ജില്ലയില്‍ 4,504 അപേക്ഷകളാണ് ഈ വിഭാഗത്തില്‍ ലഭിച്ചത്. ഹാജരാകാനാവാത്ത സമ്മതിദായകര്‍ എന്ന വിഭാഗത്തില്‍പ്പെടുത്തി ഇത്തവണ ആദ്യമായാണ് അവശ്യ സര്‍വീസുകാര്‍ക്ക് തപാല്‍ വോട്ടിന് അവസരം നല്‍കിയത്. ആരോഗ്യ വകുപ്പ്, പൊലീസ്, ഫയര്‍ ഫോഴ്സ്, ജയില്‍, എക്സൈസ്, മില്‍മ, ഇലക്ട്രിസിറ്റി, വാട്ടര്‍ അതോറിറ്റി, കെ.എസ്.ആര്‍.ടി.സി, ട്രഷറി സര്‍വീസ്, ഫോറസ്റ്റ്, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ആംബുലന്‍സ്, തെരഞ്ഞെടുപ്പ് കവറേജിനു നിയുക്തരായ മാധ്യമപ്രവര്‍ത്തകര്‍, വ്യോമസേന, ഷിപ്പിങ് എന്നി അവശ്യസേവന ജീവനക്കാരാണ് തപാല്‍ വോട്ടിന് അര്‍ഹരായിട്ടുള്ളത്.
മണ്ഡലം, ആദ്യദിനത്തില്‍ രേഖപ്പെടുത്തിയ വോട്ട്, ആകെ വോട്ട്
1. വടകര-രേഖപ്പെടുത്തിയ വോട്ട് 59 -ആകെ വോട്ട് 179
2. കുറ്റ്യാടി- രേഖപ്പെടുത്തിയ വോട്ട് 105 -ആകെ വോട്ട് 331
3. നാദാപുരം- രേഖപ്പെടുത്തിയ വോട്ട് 42 -ആകെ വോട്ട് 227
4. കൊയിലാണ്ടി- രേഖപ്പെടുത്തിയ വോട്ട് 141 -ആകെ വോട്ട് 499
5. പേരാമ്പ്ര- രേഖപ്പെടുത്തിയ വോട്ട് 171 -ആകെ വോട്ട് 661
6. ബാലുശ്ശേരി- രേഖപ്പെടുത്തിയ വോട്ട് 183 -ആകെ വോട്ട് 642
7. എലത്തൂര്‍- രേഖപ്പെടുത്തിയ വോട്ട് 155 -ആകെ വോട്ട് 574
8. കോഴിക്കോട് നോര്‍ത്ത് -രേഖപ്പെടുത്തിയ വോട്ട് 78 -ആകെ വോട്ട് 231
9. കോഴിക്കോട് സൗത്ത്- രേഖപ്പെടുത്തിയ വോട്ട് 37 -ആകെ വോട്ട് 105
10. ബേപ്പൂര്‍- രേഖപ്പെടുത്തിയ വോട്ട് 56 -ആകെ വോട്ട് 123
11. കുന്ദമംഗലം- രേഖപ്പെടുത്തിയ വോട്ട് 188 -ആകെ വോട്ട് 539
12. കൊടുവള്ളി-രേഖപ്പെടുത്തിയ വോട്ട് 78 -ആകെ വോട്ട് 212
13. തിരുവമ്പാടി- രേഖപ്പെടുത്തിയ വോട്ട് 61 -ആകെ വോട്ട് 181