പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് തപാല്‍ വോട്ട് ചെയ്യാന്‍ പ്രത്യേക സെന്ററുകള്‍

post

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യുന്നതിന് പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയോജക മണ്ഡലത്തിലും പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തി. ഏപ്രില്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ റിട്ടേണിംഗ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ എല്ലാ മണ്ഡലത്തിലും ഇതിനായി പ്രത്യേക ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കും. ഒരു ഗസറ്റഡ് ഓഫീസറുടെ സാന്നിധ്യം ഇവിടെ ഉണ്ടായിരിക്കും. വോട്ടെടുപ്പ് ദിവസം ചുമതലയുള്ള, അപേക്ഷ നല്‍കിയിട്ടുള്ള എല്ലാ ഉദ്യോഗസ്ഥരും ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അഭ്യര്‍ഥിച്ചു. 

ജില്ലയിലെ പോസ്റ്റല്‍ വോട്ടിംഗ് സെന്ററുകള്‍: കോന്നി നിയോജക മണ്ഡലം: കോന്നി ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍. ( കോന്നി വില്ലേജ് ഓഫീസിന് സമീപം). റാന്നി നിയോജക മണ്ഡലം: റാന്നി എം.എസ് എച്ച്.എസ്.എസ് (ക്ലാസ് റൂം നമ്പര്‍ ഒന്‍പത് എ). അടൂര്‍ നിയോജക മണ്ഡലം: അടൂര്‍ ഗവണ്‍മെന്റ് യു.പി സ്‌കൂള്‍. തിരുവല്ല നിയോജക മണ്ഡലം:  തിരുവല്ല ആര്‍.ഡി.ഒ ഓഫീസ്. ആറന്മുള നിയോജക മണ്ഡലം: പത്തനംതിട്ട മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍.