പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള വോട്ടർ ഫെസിലിറ്റേഷൻ സെൻററുകൾ ഒന്നുമുതൽ മൂന്നുവരെ ഏർപ്പെടുത്തും

post

തിരുവനന്തപുരം: പോസ്റ്റൽ ബാലറ്റ് ലഭിച്ച പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള വോട്ടർ ഫെസിലിറ്റേഷൻ സെൻററുകൾ ഓരോ മണ്ഡലത്തിലും ഏപ്രിൽ ഒന്നുമുതൽ മൂന്നുവരെ ഏർപ്പെടുത്തും. വോട്ട് രേഖപ്പെടുത്താൻ എത്തേണ്ട സമയവും സ്ഥലവും തീയതിയും അർഹരായ വോട്ടർമാരെ ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർ എസ്.എം.എസ് മുഖേനയോ പത്രമാധ്യമങ്ങൾ മുഖേനയോ അറിയിക്കും.

ഈ സൗകര്യം പ്രയോജനപ്പെടുത്താൻ സാധിക്കാത്ത പോളിംഗ് ഉദ്യോഗസ്ഥർക്ക് വോട്ട് രേഖപ്പെടുത്തിയ ശേഷം പോസ്റ്റൽ ബാലറ്റ് തപാൽ മാർഗം അയക്കാം. 

പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലന പരിപാടികൾ നേരത്തെ പൂർത്തിയായതിനാലാണ് പരിശീലന കേന്ദ്രങ്ങളിൽ ഏർപ്പെടുത്തേണ്ടിയിരുന്ന ഫെസിലിറ്റേഷൻ സെൻററുകൾ മണ്ഡലങ്ങളിൽ പ്രത്യേകം ഏർപ്പെടുത്തുന്നത്.