നിയമസഭാ തിരഞ്ഞെടുപ്പ് 2021: ജില്ലയില്‍ 8.88 ലക്ഷം വോട്ടര്‍മാര്‍

post

ഇടുക്കി :ജില്ലയില്‍ 8,88,608 വോട്ടര്‍മാര്‍ക്ക് നിയമസഭ തിരഞ്ഞെടുപ്പില്‍ സമ്മതിദാനവകാശം വിനിയോഗിക്കാം. ഇതില്‍ 4,39,009 പുരുഷന്‍മാരും 4,49,595 സ്ത്രീകളും 4 ട്രാന്‍സ്‌ജെന്റേഴ്‌സും ഉള്‍പ്പെടുന്നു.  ദേവികുളം നിയോജക മണ്ഡലത്തില്‍ 1,69,309 വോട്ടര്‍മാരാണുള്ളത്. 83,400 പുരുഷ വോട്ടര്‍മാരും, 85,908 സ്ത്രീകളും  ഒരു ട്രാന്‍സ്‌ജെന്‍ഡറും ഉള്‍പ്പെടുന്നു. ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തില്‍ 1,67,459 വോട്ടര്‍മാരാണ് ആകെ ഉള്ളത്. ഇതില്‍  82,989 പുരുഷന്‍മാരും 84470 സ്ത്രീകളും ഉള്‍പ്പെടുന്നു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള തൊടുപുഴ നിയോജകമണ്‌ലത്തില്‍  94,858 പുരുഷന്‍മാരും, 96,351 സ്ത്രീകളും ഒരു ട്രാന്‍സ് ജെന്‍ഡറും ഉള്‍പ്പെടെ 1,91,210 വോട്ടര്‍മാരാണുള്ളത്. ഇടുക്കി നിയോജക മണ്ഡലത്തില്‍ 91,895 പുരുഷന്‍മാരും,  94,381 സ്ത്രീകളും ഉള്‍പ്പെടെ 1,86,276  വോട്ടര്‍മാരാണുള്ളത്. പീരുമേട് മണ്ഡലത്തില്‍ 85,867 പുരുഷന്‍മാരും 88,485 സ്ത്രീകളും 2 ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ഉള്‍പ്പെടെ 1,74,354 വോട്ടര്‍മാരാണുള്ളത്. ഉടുമ്പന്‍ചോല നിയോജകമണ്ഡലത്തിലാണ് ജില്ലയില്‍ ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത്.

നിയോജക മണ്ഡലം, പുരുഷന്‍മാര്‍, സ്ത്രീകള്‍, ട്രാന്‍സ്‌ജെന്‍ഡര്‍ ആകെ എന്ന ക്രമത്തില്‍


ദേവികുളം        83,400     85,908      1        1,69,309

ഉടുമ്പന്‍ചോല 82,989   84,470         0        1,67,459

തൊടുപുഴ        94,858    96,351       1         1,91,210

ഇടുക്കി              91,895     94,381      0         1,86,276

പീരുമേട്           85,867     88,485      2         1,74,354


ആകെ               4,39,009    4,49,595   4          8,88,608