മൈലപ്ര ഗ്രാമപഞ്ചായത്തിന് ഐഎസ്ഒ അംഗീകാരം

പത്തനംതിട്ട: മൈലപ്ര ഗ്രാമപഞ്ചായത്തിന് ഐഎസ്ഒ 90012015 അംഗീകാരം ലഭിച്ചു. മികച്ച അടിസ്ഥാന സൗകര്യം, പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന മെച്ചപ്പെട്ട സേവനങ്ങള്‍, കൃത്യത, സുതാര്യത, രേഖകള്‍ സൂക്ഷിക്കാന്‍ അത്യാധുനിക സൗകര്യങ്ങളോടെയുള്ള റെക്കോര്‍ഡ് റൂം, സ്ത്രീഭിന്നശേഷി സൗഹൃദമായ കെട്ടിടം, പഞ്ചായത്ത് രാജിന്റെ മൂല്യം ഉള്‍ക്കൊണ്ട് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഫ്രണ്ട് ഓഫീസ് എന്നിവ മുന്‍നിര്‍ത്തിയാണ് ഐഎസ്ഒ അംഗീകാരം ലഭിച്ചത്.
പഞ്ചായത്തില്‍ വിവിധ ആവശ്യങ്ങളും അപേക്ഷകളും പരാതിയുമായി എത്തുന്നവര്‍ക്ക് സുതാര്യമായും സമയബന്ധിതമായും സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാത്യു അറിയിച്ചു. പശ്ചാത്തല സംവിധാനങ്ങളും സേവനങ്ങളും വിലയിരുത്തിയും പഞ്ചായത്ത് ഭരണസമിതിയുടെയും ജീവനക്കാരുടെയും ചിട്ടയായ പ്രവര്‍ത്തനവുമാണ് അംഗീകാരത്തിന് പിന്നിലെന്നും ജില്ലയിലെ മാതൃകാ പഞ്ചായത്താക്കി മാറ്റുകയാണ് ലക്ഷ്യമെന്നും പ്രസിഡന്റ് പറഞ്ഞു.