വിവിപാറ്റില്‍ കാണാം ചെയ്ത വോട്ട്

post

കാസര്‍ഗോഡ്  : നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ക്കൊപ്പം വിവിപാറ്റ് മെഷീനുകളും ഉപയോഗിക്കും. വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ ആണ് വിവിപാറ്റ്. ഇതിലൂടെ വോട്ടര്‍മാര്‍ക്ക് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ രേഖപ്പെടുത്തുന്ന വോട്ട് ഉദ്ദേശിച്ചയാള്‍ക്ക് തന്നെയാണോ പോള്‍ ചെയ്തത് എന്ന് ഉറപ്പാക്കാം. വിവിപാറ്റില്‍ ഒരു പ്രിന്ററും വിവിപാറ്റ് സ്റ്റാറ്റസ് ഡിസ്്പ്ലേ യൂനിറ്റും (വി.എസ്.ഡി.യു) ഉണ്ടാവും. ഇ.വി.എമ്മില്‍ വോട്ട് ചെയ്യുമ്പോള്‍ സ്ഥാനാര്‍ഥിയുടെ ക്രമ നമ്പര്‍, പേര്, ചിഹ്നം എന്നിവ രേഖപ്പെടുത്ിയ സ്ലിപ്പ് അച്ചടിക്കപ്പെടുയും അത് ഡിസ്പ്ലേ യൂനിറ്റിന്റെ സുതാര്യമായ വിന്‍ഡോയില്‍ ഏഴ് സെക്കന്‍ഡ് ദൃശ്യമാവുകയും ചെയ്യും. അതിന് ശേഷം സ്ലിപ്പ് ഓട്ടോമാറ്റിക്കായി മുറിഞ്ഞ് വിവിപാറ്റിന്റെ സീല്‍ ചെയ്ത ഡ്രോപ്പ് ബോക്സില്‍ വീഴും. പവര്‍പാക്ക് ബാറ്ററിയിലാണ് വിവിപാറ്റ് പ്രവര്‍ത്തിക്കുക.