എസ്.എസ്.എല്‍.സി പരീക്ഷ: വാര്‍ റൂം പ്രവര്‍ത്തിക്കും

post

കൊല്ലം: എസ്.എസ്.എല്‍.സി/റ്റി.എച്ച്.എസ്.എല്‍.സി പരീക്ഷകളുമായി ബന്ധപ്പെട്ട്      വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ ഏപ്രില്‍ 30 വരെ വാര്‍ റൂം പ്രവര്‍ത്തിക്കും. വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍, പരാതികള്‍ എന്നിവ സ്വീകരിച്ച് പരിഹാരം കാണും. വിദ്യാഭ്യാസ ഉപഡയറക്ടര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്നിവരുടെ പ്രതിനിധികളും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ-ഓര്‍ഡിനേറ്ററും വാര്‍റൂമിന്റെ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കും. ഫോണ്‍: 9539329926(കൊല്ലം, വിദ്യാഭ്യാസ           ഉപഡയറക്ടര്‍ ഓഫീസ്), 9995377115(കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസ്), 9539982700(കൊട്ടാരക്കര), 8129230031(പുനലൂര്‍), 9446240216(പൊതു വിദ്യാഭ്യാസ യജ്ഞം കോ-ഓര്‍ഡിനേറ്റര്‍).