വനിതാരത്‌ന പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

post

തിരുവനന്തപുരം: സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ 2019 ലെ വനിതാരത്‌ന പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു.  സാമൂഹ്യസേവനം, കായികരംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിതവിജയം നേടിയ വനിത, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്രസാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത എന്നീ അഞ്ച് മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരെയാണ് അവാര്‍ഡിന് പരിഗണിക്കുക.  പ്രവര്‍ത്തന മേഖലകളില്‍ കാഴ്ചവെച്ചിട്ടുള്ള വ്യത്യസ്തവും നൂതനവുമായ പ്രവര്‍ത്തനങ്ങള്‍, നേട്ടങ്ങള്‍, പുരസ്‌കാരങ്ങള്‍ എന്നിവ സംബന്ധിച്ച വിശദവിവരങ്ങള്‍, രേഖകള്‍, ഹൃസ്വചിത്രീകരണം എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.  അപേക്ഷകളും അനുബന്ധ രേഖകളും ഫെബ്രുവരി പത്തിന് മുമ്പ് അതത് ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.  മറ്റു വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ ശുപാര്‍ശയായും അപേക്ഷ നല്‍കാം.  ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.  2018 ല്‍ അപേക്ഷ നല്‍കിയവര്‍ ഈ വര്‍ഷം അപേക്ഷ നല്‍കേണ്ടതില്ല.  വിശദവിവരങ്ങള്‍ wcd.kerala.gov.in ലും ജില്ലാ വനിതാ ശിശുവികസന ഓഫീസ്/ ശിശുവികസന പദ്ധതി ഓഫീസ് എന്നിവിടങ്ങളിലും ലഭിക്കും.