കാസര്‍കോട് ജില്ലയില്‍ 908 പേര്‍ക്ക് കൂടി കോവിഡ്, 222 പേര്‍ക്ക് രോഗമുക്തി

post

കാസര്‍കോട് : ജില്ലയില്‍ 908 പേര്‍ കൂടി കോവിഡ്-19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 222 പേര്‍ കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ. എ.വി. രാംദാസ് അറിയിച്ചു. നിലവില്‍ 7462 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 11184 പേര്‍

വീടുകളില്‍ 10355 പേരും സ്ഥാപനങ്ങളില്‍ 829 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 11184 പേരാണ്. പുതിയതായി 1249 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 4378 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 1225 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 501 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 1115 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 223 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 42313 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 34504 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.