ജില്ലയില്‍ 873 പേര്‍ക്ക് കൂടി കോവിഡ്

post

127 പേര്‍ക്ക് രോഗമുക്തി

വയനാട് : ജില്ലയില്‍ ഇന്നലെ  (24.04.21) 873 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ രേണുക അറിയിച്ചു. 127 പേര്‍ രോഗമുക്തി നേടി. 867 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 35747 ആയി. 29377 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 5363 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 4848 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

*രോഗം സ്ഥിരീകരിച്ചവര്‍*

കല്‍പ്പറ്റ സ്വദേശികള്‍ 72 പേര്‍, നെന്മേനി 68 പേര്‍, മേപ്പാടി 56 പേര്‍, കണിയാമ്പറ്റ 53 പേര്‍, ബത്തേരി 50 പേര്‍, പനമരം, പുല്‍പ്പള്ളി 47 പേര്‍ വീതം, പൂതാടി 46 പേര്‍, വെള്ളമുണ്ട, മുട്ടില്‍ 42 പേര്‍ വീതം, വൈത്തിരി 38 പേര്‍, എടവക 31 പേര്‍, മാനന്തവാടി, മീനങ്ങാടി 30 പേര്‍ വീതം, തിരുനെല്ലി 29 പേര്‍, അമ്പലവയല്‍, തവിഞ്ഞാല്‍ 28 പേര്‍ വീതം, പടിഞ്ഞാറത്തറ 24 പേര്‍, മുള്ളന്‍കൊല്ലി 21 പേര്‍, നൂല്‍പ്പുഴ 19 പേര്‍, വെങ്ങപ്പള്ളി 18 പേര്‍, കോട്ടത്തറ 12 പേര്‍, പൊഴുതന, തരിയോട്, തൊണ്ടര്‍നാട് 11 പേര്‍ വീതം, മൂപ്പൈനാട് സ്വദേശികളായ മൂന്നു പേരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

കര്‍ണാടകയില്‍ നിന്ന് വന്ന മാനന്തവാടി, ബത്തേരി, തരിയോട് സ്വദേശികളായ ഓരോരുത്തരും, പഞ്ചാബില്‍ നിന്ന് വന്ന കല്‍പ്പറ്റ സ്വദേശി, തമിഴ്‌നാട്ടില്‍ നിന്ന് വന്ന മൂപ്പൈനാട് സ്വദേശി, ബോംബെയില്‍ നിന്ന് വന്ന മുട്ടില്‍ സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തി രോഗ ബാധിതരായത്.

*127 പേര്‍ക്ക് രോഗമുക്തി*

തരിയോട് സ്വദേശികള്‍ 4 പേര്‍, ബത്തേരി, തൊണ്ടര്‍നാട്, കല്‍പ്പറ്റ, കണിയാമ്പറ്റ മൂന്ന് പേര്‍ വീതം, മേപ്പാടി, പൊഴുതന, പടിഞ്ഞാറത്തറ, മാനന്തവാടി രണ്ടു പേര്‍ വീതം, തിരുനെല്ലി, കോട്ടത്തറ, തവിഞ്ഞാല്‍, മുട്ടില്‍, നിലമ്പൂര്‍, കണ്ണൂര്‍ സ്വദേശികളായ ഓരോരുത്തരും, വീടുകളില്‍ ചികിത്സയിലായിരുന്ന 97 പേരുമാണ്  രോഗം ഭേദമായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ആയത്.

*2848 പേര്‍ പുതുതായി നിരീക്ഷണത്തില്‍*

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്നലെ (24.04.21 ) പുതുതായി നിരീക്ഷണത്തിലായത് 2848 പേരാണ് . 619 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 15578 പേര്‍. ഇന്നലെ പുതുതായി 117 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്നലെ 4930 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച  361683 സാമ്പിളുകളില്‍ 354799 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 319052 നെഗറ്റീവും 35747 പോസിറ്റീവുമാണ്.