നിയമസഭാ തിരഞ്ഞെടുപ്പ് : വോട്ടെണ്ണലിന് കോവിഡ് പരിശോധനാ ഫലം നിര്‍ബന്ധം

post

കൊല്ലം : വോട്ടെണ്ണല്‍ പ്രക്രിയയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കോവിഡ് നെഗറ്റിവ് /രണ്ട് ഡോസ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. മെയ് ഒന്ന്, രണ്ട് തീയതികളിലായി വോട്ടെണ്ണലിന്റെ ഭാഗമാകുന്ന ഉദ്യോഗസ്ഥര്‍, കൗണ്ടിംഗ് ഏജന്റുമാര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ 72 മണിക്കൂറിനകം ലഭിച്ച സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമാണ് കൗണ്ടിംഗ് ഹാളിലേക്ക് പ്രവേശനം.

ഏപ്രില്‍ 29, 30 തീയതികളില്‍ ടെസ്റ്റിനായി സജ്ജമാക്കിയ കേന്ദ്രങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് സമയം. ടി. എം. വര്‍ഗീസ് ഹാള്‍, ഹോക്കി സ്റ്റേഡിയം, താലൂക്ക് ആശുപത്രികളായ കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂര്‍, കടയ്ക്കല്‍, നീണ്ടകര, നെടുങ്ങോലം, ശാസ്താംകോട്ട, കുണ്ടറ; പൊതുജനാരോഗ്യ കേന്ദ്രങ്ങളായ അഞ്ചല്‍, ചവറ, കലയ്ക്കോട്, കുളക്കട, കുളത്തൂപ്പുഴ, മൈനാഗപ്പള്ളി, നെടുമണ്‍കാവ്, നിലമേല്‍, ഓച്ചിറ, പാലത്തറ, പത്തനാപുരം, ശൂരനാട്, ചവറ, തെക്കുംഭാഗം, തൃക്കടവൂര്‍, വെളിനല്ലൂര്‍ എന്നിവിടങ്ങളാണ് കേന്ദ്രങ്ങള്‍ എന്ന് ഡി.എം.ഒ അറിയിച്ചു. സംശയ നിവാരണത്തിന്-0474 2797609, 8589015556.