കാസര്‍കോട് ജില്ലയില്‍ 1063 പേര്‍ക്ക് കൂടി കോവിഡ്, 709 പേര്‍ക്ക് രോഗമുക്തി

post

കാസര്‍കോട് : ജില്ലയില്‍ 1063 പേര്‍ കൂടി കോവിഡ്19 പോസിറ്റീവായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.3 ആണ്. ചികിത്സയിലുണ്ടായിരുന്ന 709 പേര്‍ കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ. എ.വി. രാംദാസ് അറിയിച്ചു. നിലവില്‍ 9278 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 11838 പേര്‍

വീടുകളില്‍ 10996 പേരും സ്ഥാപനങ്ങളില്‍ 842 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 11838 പേരാണ്. പുതിയതായി 996 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3632 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 1180 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1285 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 872 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 709  പേരെ ഡിസ്ചാര്‍ജ് ചെയ്തു. 47011 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 37376 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.