കാസര്‍കോട് ജില്ലയില്‍ 1056 പേര്‍ക്ക് കൂടി കോവിഡ്, 125 പേര്‍ക്ക് രോഗമുക്തി

post

കാസര്‍കോട് : ജില്ലയില്‍ 1056 പേര്‍ കൂടി കോവിഡ്19 പോസിറ്റീവായി. ആകെ പോസിറ്റിവിറ്റി ശതമാനം 18.9 ചികിത്സയിലുണ്ടായിരുന്ന 125 പേര്‍ കോവിഡ് നെഗറ്റീവായി. നിലവില്‍ 13301 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 17264 പേര്‍

വീടുകളില്‍ 16489 പേരും സ്ഥാപനങ്ങളില്‍ 775 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 17264 പേരാണ്. പുതിയതായി 2424പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 4090 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 1977 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 845 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 671 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 121പേരെ ഡിസ്ചാര്‍ജ് ചെയ്തു. 52086 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 38409പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.