ന്യൂനമര്‍ദ്ദം: ആശുപത്രികളില്‍ വൈദ്യുതി തടസപ്പെടരുത്

post

കണ്ണൂര്‍: തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് മെയ് 14, 15 തീയതികളില്‍ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുള്ളതിനാല്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, ആരോഗ്യം, കെഎസ്ഇബി വകുപ്പുകള്‍ക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക നിര്‍ദ്ദേശം പുറപ്പെടുവിച്ചു. കൊവിഡ് ചികിത്സ ലഭ്യമാക്കുന്ന ആശുപത്രികളില്‍ വൈദ്യുത സപ്ലൈ തടസ്സമില്ലാതെ ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഉടനടി ജനറേറ്ററുകള്‍ സ്ഥാപിക്കേണ്ടതാണെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

വൈദ്യുത ബന്ധത്തില്‍ തകരാറുകള്‍ ഉണ്ടാകുമ്പോള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം കണ്ടെത്താനുള്ള തയ്യാറെടുപ്പുകള്‍, ആവശ്യമായ ടാസ്‌ക് ഫോഴ്‌സുകള്‍ തുടങ്ങിയവ വൈദ്യുത വകുപ്പ് മുന്‍കൂട്ടി സജ്ജമാക്കണമെന്നും ആശുപത്രികളില്‍ വൈദ്യുതി മുടങ്ങുന്നില്ലെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ ഉറപ്പാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.