യാത്രയയപ്പ് ഉപഹാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കി എ.എച്ച്.ഷംസുദ്ദീന്‍

post

ഇടുക്കി : പൊതുമരാമത്ത് റോഡ് വിഭാഗം തൊടുപുഴ സബ്ഡിവിഷനില്‍ നിന്നും മെയ് 31 ന് വിരമിച്ച ഡ്രാഫ്റ്റ്‌സ്മാന്‍ എ.എച്ച്.ഷംസുദ്ദീന്‍, യാത്രയയപ്പ് വേളയില്‍ തന്റെ ഓഫീസിലെ സഹപ്രവര്‍ത്തകര്‍ ഉപഹാരമായി നല്‍കിയ സ്വര്‍ണ്ണ നാണയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനയായി നല്‍കി. തൊടുപുഴ നഗരസഭ ഓഫീസിലെത്തി ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജിനാണ് സ്വര്‍ണ്ണ നാണയം കൈമാറിയത്. കോവിഡ് മഹാമാരി ദുരിതം വിതച്ച ഈ കാലഘട്ടത്തില്‍ ഒട്ടേറെ ജനങ്ങളാണ് തൊഴില്‍ നഷ്ടപ്പെട്ട് വരുമാനമില്ലാതെ കഷ്ടപ്പെടുന്നത്.  ഷംസുദ്ദീനെപ്പോലുളള സുമനസ്സുകളുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് ചെയര്‍മാന്‍ പറഞ്ഞു.  ചടങ്ങില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ജെസ്സി ജോണി, സര്‍വ്വീസ് സംഘടനാ സംസ്ഥാന സമിതി അംഗങ്ങളായ എസ്.സുനില്‍ കുമാര്‍, കെ.കെ.പ്രസുഭകുമാര്‍, സി.എസ്.മഹേഷ്,  സി.ബി. ഹരികൃഷ്ണന്‍, കോട്ടയംഇടുക്കി ജില്ലാ പ്രസിഡന്റ് വി.എസ്.എം. നസീര്‍, യൂണിറ്റ് സെക്രട്ടറി ബിനു കൃഷ്ണന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു.