ജില്ലയില്‍ ഉയര്‍ന്ന ടി പി ആര്‍ രണ്ട് പഞ്ചായത്തില്‍ മാത്രം

post

12 തദ്ദേശസ്ഥാപനങ്ങളില്‍ എട്ടില്‍ താഴെ

കണ്ണൂര്‍ : സംസ്ഥാനത്തു ലോക്ക്ഡൗണ്‍ നിയന്ത്രണം ലഘൂകരിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം ചേര്‍ന്ന് ജില്ലയില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച രൂപരേഖ തയ്യാറാക്കി. ഓരോ പ്രദേശത്തെയും സ്ഥിതി വിലയിരുത്തിയാകും നടപടി കൈക്കൊള്ളുകയെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു.

ജില്ലയില്‍ കണ്ണപുരം (20.90), പരിയാരം (20.10) ഗ്രാമപഞ്ചായത്തുകളില്‍ മാത്രമാണ് ടി പി ആര്‍ 20 ശതമാനത്തിന് മുകളില്‍. 12 തദ്ദേശ സ്ഥാപനങ്ങളില്‍ ടി പി ആര്‍ എട്ട് ശതമാനത്തില്‍ കുറവാണ്്.

ടി പി ആര്‍ 20 ന് മുകളിലുള്ള തദ്ദേശസ്ഥാപന പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരും. ടി പി ആര്‍ 30ന് മുകളിലുള്ള പ്രദേശങ്ങളില്‍ ലോക്ഡൗണിനു സമാനമായ നിയന്ത്രണം ആയിരിക്കും. പൊലീസ്, ആരോഗ്യ വകുപ്പുകളുടെ റിപ്പോര്‍ട്ടിന്റെയും ഒരാഴ്ചത്തെ ശരാശരി ടി പി ആറിന്റെയും അടിസ്ഥാനത്തില്‍ ആയിരിക്കും ഓരോ തദ്ദേശസ്ഥാപന പരിധിയിലും നിയന്ത്രണങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുകയെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

ശരാശരി ടിപിആര്‍ എട്ട് ശതമാനത്തില്‍ കുറഞ്ഞ തദ്ദേശസ്ഥാപനങ്ങള്‍:

ചെറുപുഴ (4.36%), ചൊക്ലി (4.08%), എരുവേശ്ശി (7.63%), കണ്ണൂര്‍ കോര്‍പ്പറേഷന്‍ (7.25%), കൂത്തുപറമ്പ് മുന്‍സിപ്പാലിറ്റി (7.10%), മയ്യില്‍ (7.34%), മുണ്ടേരി (6.43%), ന്യൂ മാഹി (4.49%), പന്ന്യന്നൂര്‍ (4.97%), പാനൂര്‍ മുന്‍സിപ്പാലിറ്റി (7.77%), പേരാവൂര്‍ (5.99%), വളപ്പട്ടണം (3.95%)