കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്ക് സഹായം

post

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ രണ്ടുപേരും മരിച്ച കുട്ടികള്‍ക്കും നേരത്തെ മാതാപിതാക്കളില്‍ ഒരാള്‍ മരിക്കുകയും അടുത്തയാള്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്ത കുട്ടികള്‍ക്കും വനിതാശിശുവികസന വകുപ്പിന്റെ ഫണ്ടില്‍ നിന്ന് 2,000 രൂപ വീതം അനുവദിച്ച് സാമൂഹ്യനീതി വകുപ്പ് ഉത്തരവായി. കുട്ടിക്ക് 18 വയസ് ആകുന്നത് വരെ കുട്ടിയുടെയും നിലവിലെ രക്ഷിതാവിന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലേക്കാണ് എല്ലാ മാസവും തുക നിക്ഷേപിക്കുക. ഇത്തരത്തില്‍ അനാഥരായ കുട്ടികളുടെ പേരില്‍ മൂന്നുലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം തുടങ്ങാനും ബിരുദതലംവരെയുള്ള പഠനചെലവുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് വഹിക്കാനും ഉത്തരവായിട്ടുണ്ട്.