ജില്ലയില്‍ 969 പേര്‍ക്ക് കോവിഡ്; 535 പേര്‍ക്ക് രോഗമുക്തി

post

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.32 %

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ബുധനാഴ്ച(ജൂലൈ 21) 969 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 535 പേര്‍ രോഗമുക്തരായി. 10.32 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 956 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 10 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആകെ 205545 

പേര്‍ രോഗമുക്തരായി. 9926 പേര്‍ ചികിത്സയിലുണ്ട്.

220 പേര്‍ കോവിഡ് ആശുപത്രികളിലും 1654 പേര്‍ സി.എഫ്.എല്‍.റ്റി.സി.കളിലും ചികിത്സയിലുണ്ട്. 6573 പേര്‍ വീടുകളില്‍ ഐസൊലേഷനിലുണ്ട്. 211 പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 2447 പേര്‍ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 1907 പേര്‍ നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു. ആകെ 28244 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 9385 സാമ്പിളുകളാണ് ബുധനാഴ്ച പരിശോധനയ്ക്ക് അയച്ചത്.