സ്വാശ്രയ, സ്‌നേഹയാനം പദ്ധതികള്‍ക്ക് ഓഗസ്റ്റ് 30 വരെ അപേക്ഷിക്കാം

post

തിരുവനന്തപുരം : 70 ശതമാനമോ അതിലധികമോ തീവ്ര ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന മകനെ/മകളെ സംരക്ഷിക്കേണ്ടിവരുന്ന ബി.പി.എല്‍ കുടുംബങ്ങളിലെ വിധവയായ രക്ഷിതാവിന് സ്വയം തൊഴില്‍ ആരംഭിക്കാന്‍ ഒറ്റത്തവണ ധനസഹായമായി 35,000 രൂപ അനുവദിക്കുന്ന 'സ്വാശ്രയ' പദ്ധതിയ്ക്കായി 2021-22 സാമ്പത്തികവര്‍ഷത്തേക്ക് അപേക്ഷ ക്ഷണിച്ചു. വനിതകള്‍ക്ക് മാത്രമാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.

നാഷണല്‍ ട്രസ്റ്റ് നിയമത്തിലുള്‍പ്പെടുന്ന ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബുദ്ധിമാന്ദ്യം, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി എന്നിവ ബാധിച്ച ഭിന്നശേഷിക്കാരുടെ അമ്മമാര്‍ക്ക് സൗജന്യമായി ഇലക്ട്രിക് ഓട്ടോ നല്‍കുന്ന 'സ്‌നേഹയാനം' പദ്ധതിക്കും അപേക്ഷ ക്ഷണിച്ചു. മാനദണ്ഡങ്ങള്‍ പാലിച്ച് അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് അപേക്ഷിക്കാം.

രണ്ടു പദ്ധയിലെയും അര്‍ഹതപ്പെട്ട അപേക്ഷകള്‍ ഓഗസ്റ്റ് 31ന് മുമ്പ് ജില്ലാ സാമൂഹ്യനീതി ഓഫീസ്, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04712343241. വെബ്‌സൈറ്റ്: sjd.kerala.gov.in, ഇ-മെയില്‍: dswotvmswd@gmail.com.