ചാലിങ്കാല്‍ ഗവ.എല്‍.പി സ്‌കൂളില്‍ മുളന്തുരുത്ത് ഒരുങ്ങുന്നു

post

കാസര്‍ഗോഡ് : ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ സി ഫോര്‍ യു പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചാലിങ്കാല്‍ ഗവ.എല്‍.പി സ്‌കൂളില്‍ മുളന്തുരുത്ത് ഒരുക്കി പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത്. കുട്ടികള്‍ക്കിടയില്‍ പരിസ്ഥിതി ബോധവും, മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട അവബോധവും വളര്‍ത്തുക എന്ന വലിയ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സി ഫോര്‍ യു പദ്ധതി ജില്ലയില്‍  നടപ്പിലാക്കുന്നത്. പെരിയ ശ്രീനാരായണ കോളേജ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരും, ജി.എല്‍.പി.സ്‌കൂളിലെ വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് മുളന്തൈകള്‍ നട്ടു പിടിപ്പിച്ചത്.  പുല്ലൂര്‍-പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഡ്വ.എം.കെ ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു.  ഹരിത കേരളം മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ എം.പി.സുബ്രഹ്‌മണ്യന്‍ പദ്ധതി വിശദീകരണം നടത്തി. ചാലിങ്കല്‍ ഗവ.എല്‍.പി.സ്‌കൂള്‍ പ്രധാനാധ്യാപിക കെ.വി. ഗീത, പി.ടി.എ. പ്രസിഡന്റ് സി.കെ.വിജയന്‍, എന്‍.എസ്.എസ്. യൂണിറ്റ് ലീഡര്‍ ആതിര പി.പി, പുല്ലൂര്‍-പെരിയ ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി ഓവര്‍സിയര്‍ ദീപ്തി, ഹരിത കേരളം മിഷന്‍ റിസോഴ്സ് പേഴ്സണ്‍ എ.പി അഭിരാജ് , അധ്യാപിക കെ രോഹിണി എന്നിവര്‍ സംസാരിച്ചു.