കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തില്‍ കണ്ടല്‍ തുരുത്ത് ഒരുങ്ങുന്നു

post

കണ്ണൂര്‍ : കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തില്‍ കണ്ടല്‍ തുരുത്ത് ഒരുങ്ങുന്നു. ചെറുതാഴം ഗ്രാമ പഞ്ചായത്തിലെ നട്ടികടവില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിര്‍ കണ്ടല്‍ തൈ നട്ട്  ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രളയ ജലത്തെ തടയുന്നതിനും  പ്രകൃതിയെ സംരക്ഷിക്കുന്നതിനുമാണ് കണ്ടല്‍ച്ചെടികള്‍ വച്ചു പിടിപ്പിക്കുന്നത്. ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ശ്രീധരന്‍ അധ്യക്ഷനായി. കല്യാശ്ശേരി ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഡി വിമല, ചെറുതാഴം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി രോഹിണി, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എ സുരേന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് ജോയിന്‍ ബി ഡി ഒ സി ശശിധരന്‍  എന്നിവര്‍ പങ്കെടുത്തു.