നാലിലാംകണ്ടം ജൈവ വൈവിധ്യ പഠനകേന്ദ്രം പ്രവൃത്തി ഉദ്ഘാടനം ചെയ്തു

post

കാസര്‍കോട്: നാലിലാംകണ്ടം ഗവ.യു.പി സ്‌ക്കൂളിന്റെ 4.65 ഏക്കര്‍  സ്ഥലത്തെ സ്വാഭാവിക ജൈവസമ്പത്ത് സംരക്ഷിച്ചുകൊണ്ട് ജില്ലാ പഞ്ചായത്തും കയ്യൂര്‍ ചീമേനി പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന നാലിലാംകണ്ടം ജൈവ വൈവിധ്യ പഠനകേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ നിര്‍വ്വഹിച്ചു. ചടങ്ങില്‍ കയ്യൂര്‍-ചീമേനി പഞ്ചായത്ത് പ്രസിഡന്റ് കെ.പി വത്സലന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഗീതാ കൃഷ്ണന്‍ മുഖ്യാതിഥിയായി.

ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ വി.എം. അശോക് കുമാര്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സി.ജെ സജിത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ശാന്ത, ബ്ലോക്ക് പഞ്ചായത്ത് അംഗം എം. കുഞ്ഞിരാമന്‍, പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ജി അജിത്ത് കുമാര്‍, പഞ്ചായത്ത് മെമ്പര്‍മാരായ അബ്ദുള്‍ സലാം, കെ.എസ് കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി. നന്ദകുമാര്‍, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഡോ. വി. ബാലകൃഷ്ണന്‍, ഹരിത കേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം.പി സുബ്രഹ്‌മണ്യന്‍, വി.സി ബാലകൃഷ്ണന്‍, സോഷ്യല്‍ ഫോറസ്ട്രി കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കെ.വി അരുണേഷ്, ജൈവവൈവിധ്യ കേന്ദ്രം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ വി.എസ് നീതു, ചെറുവത്തൂര്‍ എ.ഇ.ഒ കെ.ജി സനല്‍ഷാ, പഞ്ചായത്ത് സെക്രട്ടറി കൃഷ്ണകുമാര്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ. ദിവാകരന്‍ കടിഞ്ഞിമൂല, ഹരിത കേരള മിഷന്‍ റിസോഴ്‌സ് പേര്‍സണ്‍ പി,വി ദേവരാജന്‍ മാസ്റ്റര്‍, സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് സന്തോഷ്, സ്‌കൂള്‍ പ്രധാന അധ്യാപിക സുമതി ടീച്ചര്‍, തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ കയ്യൂര്‍ ചീമേനി പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ പി. ശശിധരന്‍ സ്വാഗതവും കാഞ്ഞങ്ങാട് മണ്ണ് സംരക്ഷണ ഓഫീസര്‍ കെ. ബാലകൃഷ്ണ ആചാര്യ നന്ദിയും പറഞ്ഞു.