ലോക എയ്ഡ്‌സ് ദിനാചരണം ; രോഗിയെ അല്ല രോഗത്തെയാണ് വെറുക്കേണ്ടത്

post

ഇടുക്കി: എയ്ഡ്‌സ് ബാധിച്ച രോഗിയെ അല്ല രോഗത്തെയാണ് വെറുക്കേണ്ടതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്. ഡിസംബര്‍ 1 ലോക എയ്ഡ്‌സ് ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല എയ്ഡ്‌സ് ദിനാചരണ പരിപാടി ചെറുതോണിയില്‍  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എയ്ഡ്സ് രോഗത്തെ വെറുക്കാനും രോഗബാധിതരെ സ്നേഹിക്കാനും ഓരോരുത്തര്‍ക്കും കഴിയണം. രോഗികളോടുള്ള പൊതു സമീപനം  മാറ്റി അവരെ ചേര്‍ത്തു നിര്‍ത്തി ആരോഗ്യ പൂര്‍ണമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാന്‍ സാധിക്കണമെന്നും പ്രസിഡന്റ് പറഞ്ഞു.

എയ്ഡ്‌സിനെ സമ്പൂര്‍ണമായി ലോകത്ത് നിന്ന് മറ്റേണ്ടതുണ്ട്. അതിനെതിരെ രാജ്യം പോരാടുന്നതിനേക്കാള്‍ ഒരുപിടി മുന്നില്‍ ഇത്തരം മഹാമാരികളെ സമൂഹത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ വിവിധ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.

പരിപാടിയില്‍ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

പരിപാടിയോടനുബന്ധിച്ച് ചെറുതോണി ബസ് സ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച ദിനാചരണ സന്ദേശ റാലി അഡിഷണല്‍ എസ്പി മുഹമ്മദ് കബീര്‍ റാവുത്തര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. സന്ദേശ റാലിയില്‍ ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആശാ വര്‍ക്കേഴ്‌സ്, എസ്.എം.ഇ നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍, എന്‍.എസ്.എസ് വോളണ്ടിയേഴ്‌സ്,  തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുത്തു. എസ്.എം.ഇ നേഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ തെരുവ് നാടകവും എന്‍.എസ്.എസ് വോളണ്ടിയേഴ്‌സിന്റെ ഫ്‌ളാഷ് മോബും ടൗണില്‍ അരങ്ങേറി. അസമത്വങ്ങള്‍ അവസാനിപ്പിക്കും എയ്ഡ്‌സും മഹാമാരിയും ഇല്ലാതാക്കാം എന്നതാണ് ഇത്തവണത്തെ എയ്ഡ്‌സ് ദിന സന്ദേശം. ദിനത്തോടാനുബന്ധിച്ചു സംഘടിപ്പിച്ച മത്സരങ്ങളുടെ സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.