പാലക്കാട് 115 പേർക്ക് കോവിഡ്
50 പേര്‍ക്ക് രോഗമുക്തി
പാലക്കാട്: ജില്ലയില്‍ ഇന്നലെ (ഡിസംബര്‍ 15) 115 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 4 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 110 പേര്‍, ആരോഗ്യ പ്രവര്‍ത്തകനായ ഒരാള്‍
എന്നിവര്‍ ഉള്‍പ്പെടും.50 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 2902 പരിശോധന നടത്തിയതിലാണ് 115 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.3.96 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് നഗരസഭ സ്വദേശികള്‍ 24 പേര്‍
ഒറ്റപ്പാലം, പട്ടാമ്പി, ഷൊര്‍ണ്ണൂര്‍ സ്വദേശികള്‍ 6 പേര്‍ വീതം
കൊല്ലങ്കോട്, വടക്കഞ്ചേരി സ്വദേശികള്‍ 5 പേര്‍ വീതം
ചിറ്റൂര്‍-തത്തമംഗലം, കരിമ്പുഴ, ഓങ്ങല്ലൂര്‍, ശ്രീകൃഷ്ണപുരം,
വാണിയംകുളം സ്വദേശികള്‍ 4 പേര്‍ വീതം
നെന്മാറ സ്വദേശികള്‍ 3 പേര്‍
ആലത്തൂര്‍, ആനക്കര, മണ്ണാര്‍ക്കാട്,
കാരാകുറിശ്ശി, കൊപ്പം, കുത്തനൂര്‍,
ലക്കിടി പേരൂര്‍, മണ്ണൂര്‍, മാത്തൂര്‍, പുതുശ്ശേരി, തെങ്കര, വടകരപ്പതി, വടക്കഞ്ചേരി സ്വദേശികള്‍ 2 പേര്‍ വീതം
അഗളി, ചളവറ, ചെര്‍പ്പുളശ്ശേരി, എരിമയൂര്‍,
കണ്ണമ്പ്ര, കരിമ്പ, കിഴക്കഞ്ചേരി, കൊല്ലങ്കോട്, കോട്ടായി, കൊഴിഞ്ഞാമ്പാറ, മങ്കര, മുതുതല, നാഗലശ്ശേരി, പല്ലശ്ശന, പട്ടിത്തറ, പെരിങ്ങോട്ടുകുറിശ്ശി, പെരുവെമ്പ്, പിരായിരി, പുതുപ്പരിയാരം, തച്ചനാട്ടുകര, തേങ്കുറിശ്ശി, തിരുമിറ്റക്കോട്, വടവന്നൂര്‍, വല്ലപ്പുഴ സ്വദേശികള്‍ ഒരാള്‍ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 562 ആയി.