രാജകുമാരി ഗവ:എച്ച് എസ് എസില്‍ ജല പരിശോധന ലാബ്

post

ഇടുക്കി: രാജകുമാരി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്രാഥമിക ജല ഗുണനിലവാര പരിശോധന ലാബ് ആരംഭിച്ചു. ഹരിത കേരളം മിഷന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ പ്രാഥമിക ജല ഗുണനിലവാര പരിശോധന ലാബിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം   ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ്  ഉഷാകുമാരി മോഹന്‍കുമാര്‍ നിര്‍വഹിച്ചു.  എം.എം.മണി എം.എല്‍.എ.യുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നും അനുവദിച്ച ഒന്നേകാല്‍ ലക്ഷം രൂപ ഉപയോഗിച്ചാണ് ലാബ് സജ്ജീകരിച്ചത്. പൊതുജനങ്ങള്‍ക്കും  കിണര്‍വെള്ളത്തിന്റെ സാമ്പിള്‍ സ്‌കൂളിലെ ലാബിലെത്തിച്ച് ഗുണനിലവാര പരിശോധന നടത്താം.

രാജകുമാരി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ രാജകുമാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടിസ്സി ബിനു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജേഷ് മുകളേല്‍ മുഖ്യപ്രഭാഷണം നടത്തി. ഹരിതകേരളം ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ ഗീത സാബു പദ്ധതി വിശദീകരിച്ചു.  ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.രാജാറാം, ആശാ സന്തോഷ് , പി.റ്റി. എ. പ്രസിഡന്റ് കെ.കെ. വിജയന്‍, വി.എച്ച്.എസ്.ഇ. അധ്യാപകന്‍  ബ്രിജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഷിബി.എ.സി. സ്വാഗതവും ഹൈസ്‌കൂള്‍ പ്രധാന അധ്യാപിക കെ.എ. സുബൈദ നന്ദിയും രേഖപ്പെടുത്തി.