IIICയിലെ കോഴ്സുകളിൽ ഇപ്പോൾ ചേരാം

post


കൊല്ലം ജില്ലയിലെ ചവറയിൽ സംസ്ഥാന തൊഴിൽ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിലെ (IIIC) എല്ലാ കോഴ്സിലും ചേരാൻ 2022 സെപ്റ്റംബർ 30 വരെ അപേക്ഷ നല്കാം. നിർമ്മാണരംഗവുമായി ബന്ധപ്പെട്ട് സർട്ടിഫിക്കറ്റും ജോലിയും ലഭിക്കാനുള്ള പുതിയ വൈദഗ്ദ്ധ്യങ്ങൾ ഉൾപ്പെടുന്ന തൊഴിൽപരിശീലനങ്ങളും എൻജിനീയറിങ്, മാനേജ്മെൻ്റ് രംഗങ്ങളിലെ ഡിപ്ലോമ, ബിരുദധാരികളെ ജോലിക്ക് അർഹരാക്കാനുള്ള പരിശീലനങ്ങളുമാണ് ഇവിടെ നല്കുന്നത്. വിജ്ഞാപനവും കൂടുതല്‍ വിവരങ്ങളും www.iiic.ac.in എന്ന വെബ്സൈറ്റിൽ.