കാസര്‍കോട് ജില്ലയില്‍ 49 പേര്‍ക്ക് കൂടി കോവിഡ്
കാസര്‍കോട്: ജില്ലയില്‍ 49 പേര്‍ കൂടി കോവിഡ്- 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 58 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 508 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 795
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5107പേര്‍.
വീടുകളില്‍ 4721പേരും സ്ഥാപനങ്ങളില്‍ 386 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 5107പേരാണ്. പുതിയതായി 130പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1813സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 1402 ആന്റിജന്‍ 406 ട്രൂനാറ്റ് 5) 470പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 413പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 57പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 58പേരെ ഡിസ്ചാര്‍ജ് ചെയ്തു. ഇതു വരെ കോവിഡ് സ്ഥിരീകരിച്ചത് 143,384 പേര്‍ക്കാണ്. 141,634 പേര് ഇതുവരെ ജില്ലയില്‍ നെഗറ്റീവ് ആയി.