പാലായി റെഗുലേറ്റര്‍ കം ബ്രിഡ്ജ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

post

കാസര്‍കോട് : ജില്ലയിലെ  തേജസ്വിനി പുഴയ്ക്ക് കുറുകെ നിര്‍മ്മിച്ച പാലായി ഉപ്പുവെള്ള പ്രതിരോധ റെഗുലേറ്റര്‍ കം ബ്രിഡ്ജ് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിച്ചു.  ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍. എം പി,   എംഎല്‍എ മാരായ എം. രാജഗോപാലന്‍, ഇ ചന്ദ്രശേഖരന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി  ബേബി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.   ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്,   ജില്ലാ പോലീസ് മേധാവി പിബി രാജീവ് മുന്‍ എം എല്‍ എ കെ.കുഞ്ഞിരാമന്‍ എന്നിവര്‍ സന്നിഹിതരായി. നീലേശ്വരം നഗരസഭാ ചെയര്‍പേഴ്സണ്‍ ടി വി ശാന്ത , നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ,  പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി,  കാസര്‍ഗോഡ് വികസന പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ ഇ  പി രാജ്മോഹന്‍,  നബാര്‍ഡ് എ ജി എം ദിവ്യ കെ ബി,  കയ്യൂര്‍ ചീമേനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി വത്സലന്‍ , കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി കെ രവി , ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമീള സി.വി, ഈസ്റ്റ് എളേരിഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പന്തമാക്കല്‍, വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹന്‍, കാസര്‍കോട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി ജെ സജിത്ത്, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം കുഞ്ഞിരാമന്‍,  നീലേശ്വരം നഗരസഭ കൗണ്‍സിലര്‍മാരായ വിവി സതി, ടി.പി. ലത, കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം പ്രശാന്ത് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ , പി കെ ഫൈസല്‍ , ബങ്കളം കുഞ്ഞികൃഷ്ണന്‍, വി കെ ബാവ, രവികുളങ്ങര, സുരേഷ് സിവി കുര്യാക്കോസ്  പ്ലാപ്പറമ്പില്‍ , ജെറ്റോജോസഫ് കൈ പ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍,   സുരേഷ് പുതിയേടത്ത് , അസീസ് കടപ്പുറം,  ടിവി ബാലകൃഷ്ണന്‍ ,  പി നന്ദകുമാര്‍ ,  രതീഷ് പുതിയപുരയില്‍ , ആന്റക്സ് ജോസഫ് , വി കെ രമേശന്‍ പിപി അടിയോടി എന്നിവര്‍ സംസാരിച്ചു. ജലസേചനവും ഭരണവും ചീഫ് എന്‍ജിനീയര്‍ അലക്സ് വര്‍ഗീസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു എം. രാജഗോപാലന്‍ എംഎല്‍എ സ്വാഗതവും ഇറിഗേഷന്‍ നേര്‍ത്ത് സര്‍ക്കിള്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ ബാലകൃഷ്ണന്‍  മണ്ണാരക്കല്‍ നന്ദിയും പറഞ്ഞു.



 ജില്ലയിലെ നീലേശ്വരം മുനിസിപ്പാലിറ്റിയും കയ്യൂര്‍ചീമേനി ഗ്രാമപഞ്ചായത്ത് ബന്ധിപ്പിച്ചുകൊണ്ട് കാര്യങ്കോട് പുഴയില്‍ നബാര്‍ഡ് സഹായത്തോടുകൂടി നിര്‍മ്മിച്ച പദ്ധതിയാണിത്. കാര്യങ്കോട് പുഴയില്‍ വേനല്‍ കാലത്ത് വേലിയേറ്റ സമയത്ത് പാലായി  മുതല്‍ 18 കിലോമീറ്റര്‍ മുകള്‍ഭാഗം വരെ ഉപ്പു കലര്‍ന്ന ജലം എത്തുകയും കൃഷിക്ക് ഉപയോഗിക്കാന്‍ പറ്റാത്ത സാഹചര്യം നിലനിന്നിരുന്നു ഈ പദ്ധതി യാഥാര്‍ത്ഥ്യമായതോടുകൂടി ഉപ്പുവെള്ളം തടയപ്പെടുകയും സമീപപ്രദേശങ്ങളായ നിലേശ്വരം മുന്‍സിപ്പാലിറ്റി,  കിനാനൂര്‍കരിന്തളം,  വെസ്റ്റ് എളേരി,  ഈസ്റ്റ് എളേരി , കയ്യൂര്‍ചീമേനി,  ചെറുവത്തൂര്‍ തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിലും 4866 ഹെക്ടര്‍ കൃഷിഭൂമിയിലും മറ്റു കുടിവെള്ള സ്രോതസ്സുകളും ശുദ്ധജലം ലഭ്യമാവുകയും ചെയ്യും.  കൃഷിക്ക് ആവശ്യമായ ജല സ്രോതസായും റോഡ് ഗതാഗതത്തിനും   പദ്ധതി ഉപയുക്തമാകും. ടൂറിസം വികസനത്തിനും ഉപകരിക്കും.