മത്സ്യസേവനകേന്ദ്രം തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു

post

ഫിഷറീസ് വകുപ്പ് പിഎംഎംഎസൈ്വ    പദ്ധതിയില്‍ ഇടുക്കി ജില്ലയില്‍ മത്സ്യസേവനകേന്ദ്രം തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു. മത്സ്യകര്‍ഷകര്‍ക്കുള്ള കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍, മത്സ്യരോഗനിര്‍ണ്ണയം, ജലഗുണനിലവാരപരിശോധനകള്‍, ഗുണമേന്‍മയുള്ള മത്സ്യവിത്ത്, മത്സ്യത്തീറ്റ എന്നിവ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനുള്ള സേവനങ്ങള്‍ എന്നിവയാണ് മത്സ്യസേവനകേന്ദ്രം കൊണ്ട് ലക്ഷ്യമിടുന്നത്.

അപേക്ഷകര്‍ ഫിഷറീസ് സയന്‍സില്‍ പ്രഫഷണല്‍ ബിരുദമുള്ളവരും, റോഡ് അരികില്‍ സ്വന്തമായോ പാട്ടവ്യവസ്ഥയിലോ ഉള്ള 1000 സ്‌ക്വയര്‍ ഫീറ്റ് കടമുറി സൗകര്യമുള്ളവരും ആയിരിക്കണം. അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും അക്വാകള്‍ച്ചര്‍ മേഖലയില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
   പദ്ധതി  തുകയായ 25 ലക്ഷം രൂപയുടെ 40% ആണ് സബ്‌സിഡി. പൂരിപ്പിച്ച അപേക്ഷ ഫെബ്രുവരി 12 ന് മുമ്പ് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍, ഇടുക്കി പൈനാവ് പി.ഒ എന്ന വിലാസത്തില്‍ ലഭിക്കണം.