മലപ്പുറത്ത് 62 ലക്ഷത്തിലധികം ഡോസ് വാക്‌സിന്‍ നല്‍കി

post

ജില്ലയില്‍ 62,22,120 ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ആര്‍. രേണുക അറിയിച്ചു. ഇതില്‍ 15 വയസ്സിന് മുകളില്‍ പ്രായമുള്ള 34,06,999 പേര്‍ക്ക് ഒന്നാം ഡോസും 27,74,173 പേര്‍ക്ക് രണ്ടാം ഡോസും 40,948 പേര്‍ക്ക് കരുതല്‍ ഡോസ് വാക്സിനുമാണ് നല്‍കിയത്.