ദേശീയ സമ്മതിദായക ദിനാഘോഷം; വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു

post

വയനാട് : ദേശീയ സമ്മതിദായക ദിനാഘോഷത്തോടനുബന്ധിച്ച് ദേശീയ സമ്മതിദായക അവയര്‍നസ് കോണ്‍ടെസ്റ്റ് My Vote is my Future - Power of One Vote',(എന്റെ വോട്ട് എന്റെ ഭാവി - ഒരു വോട്ടിന്റെ ശക്തി) എന്ന വിഷയത്തെ ആസ്പദമാക്കിയാണ് മത്സരങ്ങള്‍. ക്വിസ് മത്സരം, മുദ്രാവാക്യമത്സരം, ഗാനമത്സരം, വീഡിയോ നിര്‍മ്മാണ മത്സരം, പോസ്റ്റര്‍ ഡിസൈന്‍ മത്സരം, എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. പങ്കെടുക്കുന്നവര്‍ മാര്‍ച്ച് 15 നകം രജിസ്റ്റര്‍ ചെയ്യണം.


സ്ഥാപനം, പ്രൊഫഷണല്‍, അമച്വര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളില്‍ മത്സരങ്ങള്‍ നടക്കും. കേന്ദ്ര/ സംസ്ഥാന സര്‍ക്കാര്‍ നിയമത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത സ്‌കൂളുകള്‍, കോളേജുകള്‍, സര്‍വ്വകലാശാലകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍/ഓര്‍ഗനൈസേഷനുകള്‍ സ്ഥാപനതലത്തിലാണ് മത്സരിക്കേണ്ടത്. വീഡിയോ, പോസ്റ്റര്‍,ഗാനം എന്നിവ പ്രൊഫഷണലായി ചെയ്യുന്നവര്‍ പ്രൊഫഷണല്‍ വിഭാഗത്തിലും വീഡിയോ ,പോസ്റ്റര്‍ ഡിസൈനിംഗ്, ഗാനം ഹോബിയായി ചെയ്യുന്നവര്‍ക്ക് അമച്വര്‍ വിഭാഗ ത്തിലും പങ്കെടുക്കാം. ഓരോ വിഭാഗത്തിലെയും ആദ്യ മൂന്ന് വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ നല്‍കും. മത്സരങ്ങളുടെ നിബന്ധനകളും നിര്‍ദേശങ്ങളും https://ecisveep.nic.in/contets എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ക്വിസ് മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ വെബ്സൈറ്റിലും രജിസ്റ്റര്‍ ചെയ്യണം. എല്ലാ എന്‍ട്രികളും മാര്‍ച്ച് 15-നകം voter contest@ eci.gov.in എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കണം. ഫോണ്‍. 04936 204220.