സൗജന്യ വൈദ്യുത പദ്ധതി; കൃഷിഭവന്‍ തലത്തില്‍ ഗ്രൂപ്പുകള്‍ രൂപീകരിക്കും

post

കോഴിക്കോട് : ജില്ലയിലെ കൃഷിയാവശ്യത്തിന് സൗജന്യ വൈദ്യുത പദ്ധതി സമ്പ്രദായം നടപ്പിലാക്കുന്നതിന്റെ  ഭാഗമായി പദ്ധതിയില്‍ അംഗങ്ങളായ ഗുണഭോക്താക്കളെ ചേര്‍ത്ത് കൃഷിഭവന്‍ തലത്തില്‍ ഗ്രൂപ്പുകള്‍ രൂപീകരിക്കും. സബ്‌സിഡി തുക മുന്‍കൂറായി ഗ്രൂപ്പുകളാരംഭിക്കുന്ന സീറോ ബാലന്‍സ് അക്കൗണ്ടിലേക്ക് നല്‍കുകയും ഈ അക്കൗണ്ടില്‍ നിന്ന് 10 ദിവസത്തിനകം ബന്ധപ്പെട്ട കെഎസ്ഇബി സെക്ഷനിലേക്കുമാണ് നല്‍കുന്നത്. അതിനാല്‍ ജില്ലയിലെ കാര്‍ഷിക ആവശ്യത്തിന് സൗജന്യ വൈദ്യുതി പ്രകാരം എല്‍ടിവി കണക്ഷനിലൂടെ ഗുണഭോക്താവായ മുഴുവന്‍ കര്‍ഷകരും അതത് കൃഷിഭവനുമായി ഫെബ്രുവരി 23 നകം ബന്ധപ്പെടണമെന്ന് കോഴിക്കോട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.