ബാലുശ്ശേരിയില്‍ അഞ്ച് കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍

post


കോഴിക്കോട്: ബാലുശ്ശേരി മണ്ഡലത്തിന്‍ അഞ്ച് കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. കെ.എസ്. ഇ. ബി ആണ് പദ്ധതി നടപ്പിലാക്കുന്നത്. പുതിയ തലമുറക്ക് ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കാള്‍ പ്രേരണ നല്‍കുന്ന ഘടകങ്ങളാണ് ഇന്ധന വിലക്കയറ്റവും പരിസ്ഥിതി മലിനീകരണവും.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ചാര്‍ജ് ചെയ്യുന്നതിനായി ആദ്യഘട്ടത്തില്‍  ബാലുശ്ശേരി മണ്ഡലത്തിലെ അഞ്ച് കേന്ദ്രങ്ങളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. ബാലുശ്ശേരി ടൗണ്‍, പൂനൂര്‍ ടൗണ്‍, നടുവണ്ണൂര്‍ ടൗണ്‍, കൂട്ടാലിട ടൗണ്‍, കൂരാച്ചുണ്ട്. എന്നീ കേന്ദ്രങ്ങിലാണ് ആദ്യഘട്ടത്തില്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്.