റെക്കോഡുകളുടെ തോഴിമാരെ മന്ത്രി ജി.ആർ. അനിൽ ആദരിച്ചു

post


തിരുവനന്തപുരം: ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്, ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോഡ്, കലാം വേൾഡ് റെക്കോഡ് എന്നിവയിൽ ഇടം പിടിച്ച തിരുവനന്തപുരം സ്വദേശികളായ ശിഖ. എസ്.എസ്, ശ്രേഷ്ഠ. എസ്.എസ് എന്നിവരെ ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അനുമോദിച്ചു. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ കടൽചിപ്പികളെ തിരിച്ചറിയുകയും അവയുടെ ശാസ്ത്രീയ നാമം പറയുകയും ചെയ്തതിലൂടെയാണ് ശ്രേഷ്ഠ എന്ന എൽ.കെ.ജി. ക്കാരിയും കേരളത്തിലെ 44 നദികളുടെയും പേര് 19 സെക്കന്റിനുള്ളിൽ പറഞ്ഞതിലൂടെയാണ് ഒന്നാം ക്ലാസുകാരിയായ ശിഖയും റെക്കോഡ് ബുക്കിൽ ഇടം നേടിയത്. രണ്ടു മിടുക്കികളേയും മന്ത്രി ആദരിക്കുകയും ട്രോഫിയും മധുര പരഹാരങ്ങളും നൽകുകയും ചെയ്തു. ഇത്തരം പ്രതിഭകളായ കുട്ടികളെ ആദരിക്കുകയും അവർക്ക് ആവശ്യമായ പ്രോത്സാഹനം നൽകുകയും ചെയ്യേണ്ടത് നാടിന്റെ കടമയാണെന്ന് മന്ത്രി പറഞ്ഞു.