ജില്ലാതല കാർഷിക അവാർഡുകൾ പ്രഖ്യാപിച്ചു; ഷാജി ജോസഫ്‌ മികച്ച കർഷകൻ

post


കോട്ടയം: ജില്ലയിലെ മികച്ച കർഷകർ, കർഷക തൊഴിലാളികൾ, കാർഷിക മേഖലകളിലെ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന വിവിധ തുറകളിലെ വ്യക്തികൾ, മികച്ച കൃഷി ഉദ്യോഗസ്ഥർ എന്നിവർക്കുള്ള 2021 ലെ അവാർഡുകൾ പ്രഖ്യാപിച്ചു.

കുറിച്ചിത്താനം പൂതക്കനാൽ ഷാജി ജോസഫാണ് മികച്ച കർഷകൻ. വെച്ചൂർ വലിയ മംഗലത്തിൽ ജോയി വി. മാത്യു രണ്ടാം സ്ഥാനവും മാഞ്ഞൂർ കിണറിറക്കും തൊട്ടിയിൽ ബിജു ലൂക്കോസ് മൂന്നാം സ്ഥാനവും നേടി.  

പച്ചക്കറി പദ്ധതി നടപ്പാക്കിയ മികച്ച വിദ്യാഭ്യാസ സ്ഥാപനമായി വൈക്കം കൃഷിഭവൻ പരിധിയിലെ വൈക്കം എസ്എംഎസ്എൻഎച്ച്എസ് ഒന്നാം സ്ഥാനം നേടി. കുമരകം എസ്‌കെ.എം.എച്ച്.എസ്എസ് രണ്ടാം സ്ഥാനവും മരങ്ങാട്ടുപിള്ളിയിലെ ഒ.എൽ.സി ഡഫ് സ്‌കൂൾ മൂന്നാം സ്ഥാനവും നേടി. വൈക്കം എസ്എംഎസ് എൻഎച്ച്എസിലെ പ്രീതി വി. പ്രഭ മികച്ച അധ്യാപകർക്കുള്ള പുരസ്‌കാരത്തിന് അർഹയായി. മരങ്ങാട്ടുപിള്ളി ഒ.എൽ.സി ഡഫ് സ്‌കൂളിലെ സി. ബെറ്റിമോൾ രണ്ടാം സ്ഥാനത്തിന് അർഹയായി.

വിദ്യാർഥി വിഭാഗത്തിൽ കുറിച്ചിത്താനം എസ്.കെ.വി.എച്ച്  എസിലെ കെ. ഹരിനാരായണൻ ഒന്നാം സ്ഥാനവും കൂരോപ്പട എസ്.എൻ പുരം വേങ്ങാനത്ത് വി. നിഖിൽ രണ്ടാം സ്ഥാനവും വൈക്കം ആശ്രമം സ്‌കൂളിലെ അഭിരാമി ബാബുരാജ് മൂന്നാം സ്ഥാനവും നേടി. മികച്ച സ്വകാര്യ സ്ഥാപനത്തിനുള്ള ഒന്നാം സ്ഥാനം കുമരകം എസ്.എൻ. കോളജ്, നെടുംകുന്നം കെയറിംഗ് ഹാൻഡ്‌സ് മദർ തെരേസ ചാരിറ്റബിൾ ട്രസ്റ്റ് എന്നിവ പങ്കിട്ടു. ഇഞ്ചിയാനി ഹോളി ഫാമിലി എച്ച്.എസ് മുണ്ടക്കയം, പാല  മുണ്ടാങ്കൽ സെന്റ് ഡൊമിനിക് ചർച്ച്  എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

മികച്ച ക്ലസ്റ്ററിനുള്ള അവാർഡ് മണ്ണയ്ക്കനാട് പ്രതീക്ഷ വെജിറ്റബിൾ സംഘത്തിന് ലഭിച്ചു. 

വിജ്ഞാന വ്യാപന മേഖലയിൽ മാടപ്പള്ളി കൃഷി അസിസ്റ്റന്റ് ഡയറക്ടർ മീനു ചാക്കോ ഒന്നാം സ്ഥാനത്തിന് അർഹയായി. കാഞ്ഞിരപ്പള്ളി കൃഷി അസിസ്റ്റന്റ് ഡയറക്ടർ എ.വി. അനിത രണ്ടാം സ്ഥാനവും ജില്ലാ സോയിൽ ടെസ്റ്റിംഗ് ലാബ് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഷേർളി സഖറിയ മൂന്നാം സ്ഥാനവും നേടി. മികച്ച കൃഷി ഓഫീസറായി അകലക്കുന്നം കൃഷി ഓഫീസർ സ്‌നേഹലത മാത്യൂസിനെ തിരഞ്ഞെടുത്തു. കൊഴുവനാൽ കൃഷി ഓഫീസർ ഡോ. ബിനി ഫിലിപ്പ്, തീക്കോയി കൃഷി ഓഫീസർ ഹണി ലിസ ചാക്കോ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കൃഷി അസിസ്റ്റന്റ് വിഭാഗത്തിൽ കല്ലറ കൃഷി അസിസ്റ്റന്റ് പി. സലീജ ഒന്നാം സ്ഥാനവും മാഞ്ഞൂർ കൃഷി അസിസ്റ്റന്റ് പി.എൽ. എബ്രഹാം രണ്ടാം സ്ഥാനവും വെച്ചൂർ കൃഷി അസിസ്റ്റന്റ്
എൻ. ബിന്ദു മൂന്നാം സ്ഥാനവും നേടി.

പച്ചക്കറി പദ്ധതി വിഭാഗത്തിൽ പാമ്പാടി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഡോ. ലെൻസി തോമസ് ഒന്നാം സ്ഥാനവും വൈക്കം കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി.പി. ശോഭ രണ്ടാം സ്ഥാനവും പാലാ കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ.കെ. ബിന്ദു മൂന്നാം സ്ഥാനവും നേടി. കൃഷി ഓഫീസർ വിഭാഗത്തിൽ അയ്മനം കൃഷി ഓഫീസർ ജോസ്‌ന മോൾ കുര്യൻ ഒന്നാം സ്ഥാനവും കരൂർ കൃഷി ഓഫീസർ നിമിഷ അഗസ്റ്റിൻ രണ്ടാം സ്ഥാനവും പുതുപ്പള്ളി കൃഷി ഓഫീസർ കെ.എസ്. രമ്യ മൂന്നാം സ്ഥാനവും നേടി. കൃഷി അസിസ്റ്റന്റ് വിഭാഗത്തിൽ കെ.ജി. മായ  (മരങ്ങാട്ടുപിള്ളി) ഒന്നാം സ്ഥാനവും വി.ആർ. ബിനോയി   (കാണക്കാരി) രണ്ടാം സ്ഥാനവും ആർ. ഷീജ (കിടങ്ങൂർ) മൂന്നാം സ്ഥാനവും നേടി.

കാർഷീക വികസന കർഷക ക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കുമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ എം. ലീലാ കൃഷ്ണൻ അറിയിച്ചു.