റവന്യൂ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; 24ന് മുഖ്യമന്ത്രി സമര്‍പ്പിക്കും

post

ലാന്‍ഡ് റവന്യൂ, സര്‍വെ, ദുരന്ത നിവാരണ വകുപ്പുകളില്‍ മികച്ച സേവനം കാഴ്ചവയ്ക്കുന്നവര്‍ക്കുള്ള 2021ലെ റവന്യൂ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. റവന്യൂ ദിനമായ ഫെബ്രുവരി 24നു മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന റവന്യൂ ദിനാചരണം ഈ വര്‍ഷം മുതല്‍ പുനരാരംഭിക്കുകയാണെന്നും പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു.

ലാന്റ് റവന്യൂ വകുപ്പില്‍ നിന്നും ഓരോ ജില്ലയിലേയും മികച്ച മൂന്ന് വില്ലേജ് ഓഫീസര്‍മാര്‍ക്കും സംസ്ഥാനത്തെ മികച്ച മൂന്ന് തഹസില്‍ദാര്‍മാര്‍ക്കും മികച്ച മൂന്ന് എല്‍ ആര്‍ തഹസില്‍ദാര്‍മാര്‍ക്കും, മികച്ച മൂന്ന് ആര്‍ഡിഒ/ സബ് കളക്ടര്‍മാര്‍ക്കും മികച്ച മൂന്ന് ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്കും  മികച്ച മൂന്ന് ജില്ലാ കളക്ടര്‍മര്‍ക്കും അവാര്‍ഡുകള്‍ സമ്മാനിക്കും. ഓരോ ജില്ലയിലേയും മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന ഓരോ വില്ലേജ് ഓഫീസിനും സംസ്ഥാന തലത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെക്കുന്ന ഓരോ താലൂക്കോഫീസിനും റവന്യു ഡിവിഷണല്‍ ഓഫീസിനും ജില്ലാ കളക്ടര്‍ക്കും സര്‍വേ സൂപ്രണ്ടിനും അവാര്‍ഡ് സമ്മാനിക്കും. കൂടാതെ ഹെഡ് സര്‍വേയര്‍, ഹെഡ് ഡ്രാഫ്റ്റ്സ്മാന്‍, സര്‍വേയര്‍, ഡ്രാഫ്റ്റ്സ്മാന്‍ എന്നിവരില്‍ സംസ്ഥാനത്ത് മികച്ച പ്രകടനം കാഴ്ച വച്ച മൂന്ന് പേര്‍ക്ക് വീതവും അവാര്‍ഡ് നല്‍കും.

ദുരന്തനിവാരണ വകുപ്പില്‍ നിന്നും ജില്ലയിലെ ഏറ്റവും മികച്ച ഹസാര്‍ഡ് അനലിസ്റ്റ്, സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിലെ ഹസാര്‍ഡ് അനലിസ്റ്റ്, സെക്ടറല്‍ സ്പെഷ്യലിസ്റ്റ്, ഡിസാസ്റ്റര്‍ മാനേജ്മെന്റ് പ്ലാന്‍ കോ-ഓര്‍ഡിനേറ്റര്‍ എന്നിവര്‍ക്കും അവാര്‍ഡുകള്‍ വിതരണം ചെയ്യും. 24ന് വൈകിട്ട് ആറിന് അയ്യന്‍കാളി ഹാളിലാണ് ചടങ്ങ്.

വിവിധ പുരസ്‌കാര ജേതാക്കള്‍ ഇവര്‍.

അവാര്‍ഡ് ജേതാക്കള്‍, മികച്ച വില്ലേജ് ഓഫീസര്‍മാര്‍ (ജില്ല, പേര്, വില്ലേജ് എന്ന ക്രമത്തില്‍)

തിരുവനന്തപുരം : ഷറഫുദ്ദീന്‍ എ - പള്ളിപ്പുറം,  ജയശ്രീ വി കെ - നഗരൂര്‍, ബിജോയ് ഡി - വീരണ്‍കാവ്.

കൊല്ലം:  ജി എസ് ശ്രീകുമാര്‍ - കൊല്ലം ഈസ്റ്റ്, ഗീതാകുമാരി ആര്‍ - തൃക്കടവൂര്‍,  രതീഷ് ടി - കോട്ടുക്കല്‍.

പത്തനംതിട്ട: ബിജുമോന്‍ പി - കടപ്ര,  പ്രതാപന്‍ എ - ഇരവിപേരൂര്‍,  രശ്മി ജി - മല്ലപ്പള്ളി.

ആലപ്പുഴ: ലയ എസ് - കൈനകരി സൗത്ത്, അനുപമ ഇ ആര്‍ - തണ്ണീര്‍മുക്കം തെക്ക്, മനോജ്കുമാര്‍ ബി - കാവാലം.

കോട്ടയം: പി ടി ദിനേശന്‍ - കാണക്കാരി, ജയകുമാര്‍ ആര്‍-  മുട്ടമ്പലം, വി എം സുബേര്‍- കാഞ്ഞിരപ്പിള്ളി.

ഇടുക്കി: ജെയ്സണ്‍ ജോര്‍ജ്ജ് -  കട്ടപ്പന, ഗോപകുമാര്‍ കെ - കുടയാത്തൂര്‍, മായ കെ തങ്കപ്പന്‍ - എലപ്പള്ളി

എറണാകുളം: നസീറ ടി എ - കോതമംഗലം, അമ്പിളി എസ് -  നടമ, ജോര്‍ജ്ജ് സി വാളൂരാന്‍ - വാളകം.

തൃശൂര്‍: അനിത കുമാരി എ എന്‍ - വടക്കാഞ്ചേരി-പാര്‍ളിക്കാട്,  ജോബി കെ കെ - കല്ലൂര്‍-തെക്കുമുറി,  ബിന്ദു കെ - മുള്ളൂര്‍ക്കര-ആറ്റൂര്‍.

പാലക്കാട്: ബിന്ദു കൃഷ്ണന്‍ സി - കടമ്പഴിപുറം  1, ജയചന്ദ്രന്‍ ആര്‍ - കണ്ണമ്പ്ര  1, കൃഷ്ണകുമാരി എസ് -  കിഴക്കഞ്ചേരി  2.

മലപ്പുറം: റെജി ടി ജോര്‍ജ്ജ് - പുഴക്കാട്ടിരി, ഷിബു എന്‍ വി - കരുലായ്.

കോഴിക്കോട്: ജയന്‍ ഇ കെ - പന്തളായാനി, സുരേഷന്‍ മാവിലാരി - ചേമഞ്ചേരി, അബ്ദുള്‍ ഖഫൂര്‍ കെ പി - രാരോത്ത്.

വയനാട്: ലൈല സി വി - പൊരുന്നന്നൂര്‍,  സന്തോഷ് പി വി - എടവക, ഷിബു ജോര്‍ജ്ജ് - പാടിച്ചിറ.

കണ്ണൂര്‍: സുനില്‍കുമാര്‍ പി - കണ്ണൂര്‍-1, ഷൈജു ബി - കോളാരി, സന്ദീപ് എ കെ - പിണറായി.

കാസര്‍ഗോഡ്: മുഹമ്മദ് ഹാരിസ് പി എ - കുഡ്ലു, ആനന്ദ് എം സെബാസ്റ്റ്യന്‍ - കാസര്‍ഗോഡ്,  ബിജു കെ വി - നീലേശ്വരം.



മികച്ച തഹസില്‍ദാര്‍ (പേര്, താലൂക്ക്, ജില്ല എന്ന ക്രമത്തില്‍)

രഞ്ജിത്ത് ജോര്‍ജ്ജ് - കണയന്നൂര്‍ - എറണാകുളം

വിനോദ് രാജ് - കുന്നത്തുനാട് -  എറണാകുളം

ഉഷ ആര്‍ - ചേര്‍ത്തല - ആലപ്പുഴ

മികച്ച തഹസില്‍ദാര്‍ (എല്‍ ആര്‍)

അഗസ്റ്റിന്‍ എം ജെ - മാനന്തവാടി - വയനാട്

മനോഹരന്‍ പി ഡി - ചങ്ങനാശ്ശേരി - കോട്ടയം

ശോഭ സതീഷ് - നെയ്യാറ്റിന്‍കര - തിരുവനന്തപുരം

മികച്ച തഹസില്‍ദാര്‍ (ആര്‍ ആര്‍, എല്‍ എ)

രാജമ്മ എം എസ് - സ്പെഷല്‍ തഹസില്‍ദാര്‍ (റവന്യു റിക്കവറി) പാലക്കാട് - പാലക്കാട്

പ്രേംലാല്‍ എം പി - സ്പെഷല്‍ തഹസില്‍ദാര്‍ (എല്‍എ), ജനറല്‍, തിരുവനന്തപുരം - തിരുവനന്തപുരം

സജീവ് കുമാര്‍ പി എ - സ്പെഷല്‍ തഹസില്‍ദാര്‍ (എല്‍ എ) എന്‍ എച്ച്-2, ആലപ്പുഴ - ആലപ്പുഴ

മികച്ച സബ്ബ് കളക്ടര്‍ / ആര്‍ഡിഒ (പേര്, സബ് ഡിവിഷന്‍, ജില്ല എന്നിവ ക്രമത്തില്‍)

അനു കുമാരി എസ് (സബ് കളക്ടര്‍ - തലശ്ശേരി, കണ്ണൂര്‍)

മാധവിക്കുട്ടി എം  എസ് (സബ്ബ് കളക്ടര്‍, തിരുവനന്തപുരം)

ബിജു സി ആര്‍ഡിഒ - വടകര, കോഴിക്കോട്

മികച്ച ഡെപ്യൂട്ടി കളക്ടര്‍ (പേര്,  തസ്തിക, ജില്ല)

ജേക്കബ് സഞ്ജയ് ജോണ്‍ - ഡെപ്യൂട്ടി കളക്ടര്‍ (എല്‍എ) - തിരുവനന്തപുരം

മുഹമ്മദ് സഫീര്‍ ഇ - എ.ഡി.എം & ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍) - തിരുവനന്തപുരം

സന്തോഷ് കുമാര്‍ എസ് - ഡെപ്യൂട്ടി കളക്ടര്‍ (എല്‍ ആര്‍) - ആലപ്പുഴ

മികച്ച ജില്ലാ കളക്ടര്‍

മൃണ്‍മയി ജോഷി - പാലക്കാട്

ഡോ.നവജ്യോത് ഖോസ - തിരുവനന്തപുരം

അലക്സാണ്ടര്‍ - ആലപ്പുഴ

മികച്ച വില്ലേജ് ഓഫീസ്

വിളപ്പില്‍ - തിരുവനന്തപുരം

മൈനാഗപ്പള്ളി - കൊല്ലം

വള്ളിക്കോട് -പത്തനംതിട്ട

പട്ടണക്കാട് - ആലപ്പുഴ

കാണക്കാരി - കോട്ടയം

പാറത്തോട് - ഇടുക്കി

വാരപ്പെട്ടി - എറണാകുളം

കിഴക്കേ ചാലക്കുടി - തൃശൂര്‍

പാലക്കാട്  2 -പാലക്കാട്

കൊണ്ടോട്ടി - മലപ്പുറം

രാരോത്ത് - കോഴിക്കോട്

പൊരുന്നന്നൂര്‍ - വയനാട്

കണ്ണൂര്‍ - 1 - കണ്ണൂര്‍

ചെറുവത്തൂര്‍ - കാസര്‍ഗോഡ്


മികച്ച താലൂക്ക് ഓഫീസ്  കണയന്നൂര്‍ , എറണാകുളം ജില്ല

മികച്ച ആര്‍ഡിഒ ഓഫീസ്- തിരുവനന്തപുരം, തിരുവനന്തപുരം ജില്ല

മികച്ച ജില്ല കളക്ട്രേറ്റ് - തിരുവനന്തപുരം


ദുരന്തനിവാരണ വകുപ്പ്

മികച്ച ഹസാര്‍ഡ് അനലിസ്റ്റ്, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി

അഞ്ജലി പരമേശ്വരന്‍ - ഹസാര്‍ഡ് അനലിസ്റ്റ് - എറണാകുളം ജില്ല

മികച്ച ഹസാര്‍ഡ് അനലിസ്റ്റ്, സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍

അജിന്‍ ആര്‍ എസ്, ഹസാര്‍ഡ് അനലിസ്റ്റ് (ജിയോളജി), KSEOC, KSDMA

മികച്ച സെക്ടറല്‍ സ്പെഷലിസ്റ്റ്

പ്രദീപ് ജി എസ്, ഹസാര്‍ഡ് & റിസ്‌ക് അനലിസ്റ്റ്

മികച്ച ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് പ്ലാന്‍ കോ-ഓഡിനേറ്റര്‍

നൗഷഭ നാസ് പി പി, LSG DM Plan Coordinator, Thrissur


സര്‍വ്വേ വകുപ്പ്

മികച്ച സര്‍വ്വെ ഡെപ്യൂട്ടി ഡയറക്ടര്‍

ആര്‍ സോമനാഥന്‍ - ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യലയം, ആലപ്പുഴ

മികച്ച  സര്‍വ്വെ അസിസ്റ്റന്റ് ഡയറക്ടര്‍

ഡി മോഹന്‍ ദേവ്, അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസ്, റീസര്‍വ്വെ, കൊല്ലം (നിലവില്‍ ഇടുക്കി സര്‍വെ ഡെപ്യൂട്ടി ഡയറക്ടര്‍)

മികച്ച സര്‍വ്വെ സൂപ്രണ്ട്

ഉണ്ണികൃഷ്ണന്‍ പി, റീസര്‍വ്വെ സൂപ്രണ്ട് ഓഫീസ്, വൈക്കം, കോട്ടയം (നിലവില്‍ കൊല്ലം റീസര്‍വെ അസിസ്റ്റന്റ് ഡയറക്ടര്‍ )

മികച്ച ഹെഡ് സര്‍വ്വെയര്‍

1. മുഹമ്മദ് ഷെരീഫ് ടി പി, റീസര്‍വ്വെ സൂപ്രണ്ട് ഓഫീസ്, ശ്രീകണ്ഠപുരം, കണ്ണൂര്‍

2. അജിതകുമാരി വി, റീസര്‍വ്വെ സൂപ്രണ്ട് ഓഫീസ്, കഴക്കൂട്ടം, തിരുവനന്തപുരം

3. സിന്ധു എ ജി, റീസര്‍വ്വെ സൂപ്രണ്ട് ഓഫീസ്, ചേര്‍പ്പ്, തൃശൂര്‍

മികച്ച ഹെഡ് ഡ്രാഫ്റ്റ്സ്മാന്‍

1. അനില്‍കുമാര്‍ എസ്, സര്‍വ്വെ ഡയറക്ട്രേറ്റ്, തിരുവനന്തപുരം

2. രാധാമണി എം എന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസ്, സര്‍വ്വേ റേഞ്ച്, തൃശൂര്‍

3. കൃഷ്ണകുമാര്‍ കെ ജി, ജില്ലാ എസ്റ്റാബ്ലിഷ്മെന്റ്, കൊല്ലം

സംസ്ഥാനത്തെ ഏറ്റവും മികച്ച സര്‍വെയര്‍മാര്‍

1. ശ്രീജിത്ത് കുമാര്‍ കെ.കെ, റീസര്‍വ്വെ സൂപ്രണ്ട് ഓഫീസ്, അടൂര്‍, പത്തനംതിട്ട

2. ഡേവിസ് ആന്റണി, റീസര്‍വ്വെ സൂപ്രണ്ട് ഓഫീസ്, തൃശൂര്‍

3. നിര്‍മ്മല കുമാരി എ, റീസര്‍വ്വെ സൂപ്രണ്ട് ഓഫീസ്, പുനലൂര്‍, കൊല്ലം

മികച്ച ഡ്രാഫ്റ്റ്സ്മാന്‍മാര്‍

1. പ്രിയ എന്‍, സര്‍വ്വെ ഡയറക്ട്രേറ്റ്, തിരുവനന്തപുരം

2. രജനി ഗോപിനാഥ് മേനോന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസ്, സര്‍വെ റേഞ്ച്, തൃശൂര്‍

3. സബിത എസ്, അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസ്, റീസര്‍വെ, പാലക്കാട്