വലിയതുറ കടൽപ്പാലത്തിന്റെ പുനരുദ്ധാരണത്തിന് 3.35 കോടി രൂപയുടെ ഭരണാനുമതി

post


വലിയതുറ കടൽപ്പാലത്തിന്റെ പുനരുദ്ധാരണത്തിന് 3.35 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കടൽക്ഷോഭത്തിൽ വലിയതുറ കടൽപ്പാലത്തിന്റെ 10 തൂണുകൾ താഴ്ന്ന് അപകടാവസ്ഥയിലായിരുന്നു. കടൽപ്പാലം പുനരുദ്ധരിക്കുന്നത് സംബന്ധിച്ച് ജിയോ ടെക്‌നിക്കൽ സ്റ്റഡി നടത്തുവാൻ ഐഐടിയെ തുറമുഖവകുപ്പ് ചുമതലപ്പെടുത്തിയിരുന്നു. കടൽക്ഷോഭത്തെത്തുടർന്ന്  നാശം നേരിട്ട വലിയതുറ കടൽപ്പാലത്തിന്റെ 50 മീറ്റർ ഭാഗത്താണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കേണ്ടത്.


കടൽപ്പാലത്തിന്റെ തൂണുകൾ താഴ്ന്നതിനെതുടർന്ന് തുറമുഖ വകുപ്പു മന്ത്രി അഹമ്മദ് ദേവർകോവിലും സ്ഥലം എംഎൽഎ കൂടിയായ മന്ത്രി ആന്റണി രാജുവും വലിയതുറ സന്ദർശിച്ച് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. തിരുവനന്തപുരത്തെ പ്രമുഖ വാണിജ്യ കേന്ദവും ടൂറിസ്റ്റ് ആകർഷണവുമായിരുന്ന വലിയതുറ കടൽപ്പാ ലത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കി മത്സ്യ തൊഴിലാളികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.