കോട്ടായിയില്‍ പുതിയ ഹൈടെക് വെയ്റ്റിംഗ് ഷെഡ്

post



പാലക്കാട്: കോട്ടായി ചെറുകുളത്ത് പുതുതായി നിര്‍മ്മിച്ച ഹൈടെക് വെയിറ്റിംഗ് ഷെഡ് പ്രവര്‍ത്തനമാരംഭിച്ചു. ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ രണ്ട് ഭാഗങ്ങളിലായി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ഇരിപ്പിടം, കുടിവെള്ളം, ശുചി മുറി സൗകര്യം എന്നിവ സജ്ജമാക്കിയിട്ടുണ്ട്. ശുചി മുറിയില്‍ വാഷ് ബെയ്സ്, കണ്ണാടി സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു. പി.പി സുമോദ് എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് അഞ്ച് ലക്ഷം രൂപ വിനിയോഗിച്ചാണ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിച്ചിരിക്കുന്നത്. ഹൈടെക് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം പി.പി സുമോദ് എം.എല്‍.എ നിര്‍വഹിച്ചു. പരിപാടിയില്‍ കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. കെ ദേവദാസ് അധ്യക്ഷനായി. ജില്ലാപഞ്ചായത്തംഗം ആര്‍. അഭിലാഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കുഞ്ഞിലക്ഷ്മി, കോട്ടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. സതീഷ് എന്നിവര്‍ സംസാരിച്ചു.