യുവജന കമ്മീഷന്‍ ദ്വിദിന ദേശീയ സെമിനാര്‍

post


പത്തനംതിട്ട:  സംസ്ഥാന യുവജന കമ്മീഷന്റെ നേതൃത്വത്തില്‍ മാര്‍ച്ച് മാസം സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാറില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള 18 നും 40 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങള്‍ മാര്‍ച്ച് 10 നകം ബയോഡേറ്റയും ആപ്ലിക്കേഷന്‍ ഫോമും സഹിതം അപേക്ഷിക്കണം. അക്കാദമിക് രംഗങ്ങളിലും അക്കാദമിക്കേതര പ്രവര്‍ത്തനങ്ങളിലും മികവുപുലര്‍ത്തിയവര്‍ക്ക് മുന്‍ഗണന. അപേക്ഷകള്‍ (ksycyouthseminar@gmail.com) എന്ന മെയില്‍ ഐഡി വഴിയോ വികാസ് ഭവനിലുള്ള കമ്മീഷന്‍ ഓഫീസിലോ (കേരള സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി.എം.ജി, തിരുവനന്തപുരം-33), നേരിട്ട് നല്‍കാവുന്നതാണ്. ആപ്ലിക്കേഷന്‍ ഫോം കമ്മീഷന്റെ വെബ് സൈറ്റില്‍ ലഭ്യമാണ് (www.ksyc.kerala.gov.in). ഫോണ്‍: 0471 2308630, 8086987262, 7907565474.