ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ളാസുകളിലെ വാർഷിക പരീക്ഷ മാർച്ച് 23 നും എസ് എൽ സി പരീക്ഷ മാർച്ച്‌ 31 ന് ആരംഭിക്കും

post


തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ളാസുകളിലെ വാർഷിക പരീക്ഷ മാർച്ച് 23 ന് ആരംഭിച്ച് ഏപ്രിൽ 2 ന് അവസാനിക്കും. എസ് എസ് എൽ സി പരീക്ഷ മാർച്ച്‌ 31 ന് ആരംഭിച്ച് ഏപ്രിൽ 29 നും പ്ലസ് ടു പരീക്ഷ മാർച്ച്‌ 30 ന് ആരംഭിച്ച് ഏപ്രിൽ 22 നും അവസാനിക്കും. പ്ലസ് വൺ/വി എച്ച് എസ് ഇ പരീക്ഷ ജൂൺ 2 മുതൽ 18 വരെ നടക്കും. ഏപ്രിൽ, മെയ് മാസങ്ങളിൽ മധ്യവേനൽ അവധിയാണ്.


ജൂൺ 1 ന് സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി മെയ് 15 മുതൽ വൃത്തിയാക്കൽ പ്രവർത്തികൾ നടത്തുകയും അധ്യാപകർക്ക് മെയ് മാസത്തിൽ പരിശീലനം നൽകുകയും ചെയ്യുമെന്ന് പൊതു വിദ്യാഭ്യാസമന്ത്രി വി. ശിവൻക്കുട്ടി അറിയിച്ചു.  ഈ അധ്യായന വർഷത്തിൽ പഠന വിടവ് ഉണ്ടായിട്ടുണ്ടെങ്കിൽ അത് നികത്താൻ എൻ എസ് എസ് ഹയർ സെക്കണ്ടറി നടത്തുന്ന "തെളിമ "പദ്ധതി വിദ്യാർത്ഥികൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.